നിർമാതാക്കൾ തമ്മിലുള്ള തർക്കം; ദിലീപ് ചിത്രം 'നീക്ക'ത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
സാമ്പത്തിക തർക്കത്തെ തുടർന്ന് ദിലീപ് നായകനാകുന്ന പുതിയ ചിത്രം 'നീക്കം'ന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു.ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീക്കം. നിർമ്മാതാവ് എ വി അനൂപ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ജസ്റ്റിൽ കെ. കുമരേഷാണ് ആണ് റിലീസ് സ്റ്റേ ചെയ്തു കൊണ്ട് ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്.
നിർമാതാവ് സന്ദീപ് സേനനുമായുള്ള തർക്കമാണ് ഹർജി നൽകാൻ കാരണം.സന്ദീപ് നിർമാണക്കരാൻ ലംഘിച്ചുവെന്നും നൽകിയ ചെക്ക് മടങ്ങിയെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹ നിർമാതാക്കൾ. തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതു വരെ ഹർജിക്കാരന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നത് ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്.ഉർവശി തിയേറ്റേഴ്‌സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സന്ദീപ് സേനനും അലക്‌സ് ഇ. കുര്യനും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് 'നീക്കം'. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ ചിത്രത്തിൽ അണിനിരക്കുന്നത്. വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്നു.
