ദൃശ്യം 3’ ഏപ്രില്‍ റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ തിയറ്ററിൽ വരണം: ജീത്തു ജോസഫ്

  1. Home
  2. Entertainment

ദൃശ്യം 3’ ഏപ്രില്‍ റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ തിയറ്ററിൽ വരണം: ജീത്തു ജോസഫ്

s


‘ദ്യശ്യം 3’ ഏപ്രിലിൽ എത്തുമെന്നും, വലിയ പ്രതീക്ഷകൾ ഇല്ലാതെ വേണം തിയറ്ററിൽ വരാനെന്നും സംവിധായകൻ ജീത്തു ജോസഫ്. രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോ-ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലാണ് ജീത്തു ജോസഫ് സിനിമയുടെ റിലീസിനെക്കുറിച്ച് സൂചന നൽകിയത്. ‘ദ്യശ്യം 3’നായി കാത്തിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാൽ നായർ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെയാണ് ജീവിതത്തിൽ രോഗങ്ങൾ കടന്നുവരുന്നതെന്നും, എന്നാൽ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.

‘ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ തന്നെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏപ്രിൽ ആദ്യവാരം ചിത്രം തിയറ്ററിൽ കാണാം. അതിന്റെ ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും. ജനുവരി 30ന് എന്റെ മറ്റൊരു സിനിമയായ ‘വലതുവശത്തെ കള്ളൻ’ റിലീസ് ചെയ്യുന്നുണ്ട്. ഒരു നല്ല സിനിമയായിരിക്കും, എനിക്കു നല്ല ആത്മവിശ്വാസമുണ്ട്.’’–ജീത്തു ജോസസഫിന്റെ വാക്കുകൾ.

രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂത്രാശയ സംബന്ധമായ കാൻസറുകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനും പുതിയ സെന്റർ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോ-ഓങ്കോളജി സെന്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സീനിയർ കൺസൾട്ടന്റ് ഡോ. സഞ്ജയ് ഭട്ട് വിശദീകരിച്ചു.