ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ എട്ടിന് പുനഃരാരംഭിക്കും

  1. Home
  2. Entertainment

ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ എട്ടിന് പുനഃരാരംഭിക്കും

diff


ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേള (DIFF) ഡിസംബർ എട്ട് മുതൽ പ്രത്യേക മിഡിൽ ഈസ്റ്റ് എഡിഷനോടെ പുനഃരാരംഭിക്കുന്നു. ദുബൈ മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ മോന ഖാനം അൽ മർറിയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ രൂപത്തിലുള്ള മേളയുടെ ആദ്യ പതിപ്പ് പൂർണമായും അറബ് സിനിമകൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമാണ് പ്രാധാന്യം നൽകുന്നത്.

സംവിധായകർ, നിർമാതാക്കൾ, അഭിനേതാക്കൾ, തിരക്കഥാകൃത്തുകൾ എന്നിവർക്ക് തങ്ങളുടെ സൃഷ്ടികൾ അവതരിപ്പിക്കാനും ചർച്ചകൾ നടത്താനും മേള വേദിയൊരുക്കും. യുവ സിനിമാപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനും അറബ് കഥകൾ പുതിയ കാഴ്ചപ്പാടുകളോടെ ലോകത്തിനു മുന്നിൽ എത്തിക്കുന്നതിനും ഇത് വഴിയൊരുക്കുമെന്നും, സർഗാത്മകതയുടെ കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുമെന്നും മോന അൽ മർറി വ്യക്തമാക്കി.