നടിപ്പിൻ ചക്രവർത്തി; ദുൽഖറിന്റെ 'കാന്ത': ടീസർ എത്തി

  1. Home
  2. Entertainment

നടിപ്പിൻ ചക്രവർത്തി; ദുൽഖറിന്റെ 'കാന്ത': ടീസർ എത്തി

dq


ദുൽഖർ സൽമാൻ ചിത്രം 'കാന്ത'യുടെ ടീസർ പുറത്ത്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമാണം ദുൽഖറും റാണാ ദഗ്ഗുബട്ടിയും ചേർന്നാണ്. ആരാധകർക്കുള്ള ദുൽഖർ സൽമാന്റെ പിറന്നാൾ സമ്മാനമാണ് കാന്തയുടെ ടീസർ. വലിയ പ്രതീക്ഷ നൽകുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തിട്ടിരിക്കുന്നത്. അമ്പതുകളിലെ കഥ പറയുന്ന സിനിമ നായകനും സംവിധായകനും തമ്മിലുള്ള കോൺഫ്ളിക്റ്റിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. സമുദ്രക്കനിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക ഭാഗ്യശ്രീ ബോർസെ ആണ്. ചിത്രത്തിൽ ചന്ദ്രൻ എന്ന സിനിമാ നടനായാണ് ദുൽഖർ എത്തന്നത്. തന്നെ താരമാക്കിയ സമുദ്രക്കനിയുടെ സംവിധായകനുമായി ചന്ദ്രൻ പിണക്കത്തിലാകുന്നതും ഇരുവരും വലിയ ശത്രുതയിലേക്ക് നീങ്ങുന്നതുമെല്ലാം ടീസറിൽ കാണാം. പിരിയഡ് ഡ്രാമയായ കാന്ത ബ്ലാക്ക് ആന്റ് വൈറ്റിലും കളറിലുമായാണ് ഒരുക്കിയിരിക്കുന്നത്. ഡാനി സാഞ്ചസ് ലോപ്പസ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.