കാത്തിരിപ്പിന് വിരാമം! സൂര്യ–തൃഷ ചിത്രം ‘കറുപ്പ്’ മെയ് 14-ന് തിയേറ്ററുകളിലേക്ക്

  1. Home
  2. Entertainment

കാത്തിരിപ്പിന് വിരാമം! സൂര്യ–തൃഷ ചിത്രം ‘കറുപ്പ്’ മെയ് 14-ന് തിയേറ്ററുകളിലേക്ക്

karupp


സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം ‘കറുപ്പ്’ റിലീസിനൊരുങ്ങുന്നു. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രം വരാനിരിക്കുന്ന മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മാസ്സ് ഘടകങ്ങൾക്കും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം ഒരു പൂർണ്ണ എന്റർടൈനറായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ് സിനിമയിലെ പ്രിയ ജോഡികളായ സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മുൻപ് ഇരുവരും ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമാണ് ഇവർ ‘കറുപ്പ്’ൽ പ്രത്യക്ഷപ്പെടുന്നത്. വൈറൽ ഹിറ്റുകളിലൂടെ സംഗീത ലോകത്ത് തരംഗമായ യുവ സംഗീത സംവിധായകൻ സായ് അഭ്യുങ്കറാണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കുന്നത്.

മലയാളത്തിന്റെ പ്രിയ താരം ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വെള്ളിത്തിരയിൽ കാണാൻ ആരാധകർ വലിയ ആവേശത്തിലാണ്. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി ആർ ഓ. വമ്പൻ റിലീസിനൊരുങ്ങുന്ന ‘കറുപ്പ്’ തമിഴ് സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാകുമെന്നാണ് കരുതപ്പെടുന്നത്.