സസ്‍പെൻസ് പൊളിച്ച് എസ്‍തറിന്റെ മറുപടി
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നാണ് ദൃശ്യം. വരുണ്‍ പ്രഭാകറിന്റെ കൊലപാതകവും അത് മറച്ചുവയ്‍ക്കാൻ ജോര്‍ജ്ജ് കുട്ടി നടത്തുന്ന ശ്രമങ്ങളുമാണ് ദൃശ്യം സിനിമകളില്‍ പറയുന്നത്.ജോര്‍ജ് കുട്ടിയെ ഇത്തവണ ചതിക്കുന്നത് ഇളയ കുട്ടിയായിരിക്കുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. വളരെ രസകരമായി തന്നെ എസ്‍തര്‍ ആ ചോദ്യത്തിന് മറുപടി പറഞ്ഞു. ''അനു ഫസ്റ്റ് പാര്‍ട്ടില്‍ പറഞ്ഞല്ലോ എന്താ കണ്ടതെന്ന്. എന്തോ ഒരു സാധനം കുഴിച്ചിടുന്നത് കണ്ടു എന്ന് പറഞ്ഞു. അപ്പോള്‍ പൊലീസിന്റെയടുത്ത് പറയാനുള്ളത് അനു ഓള്‍റെഡി പറഞ്ഞു. ആ സംഭവത്തെ കുറിച്ച് ആ ഫാമിലിയിലെ ആരും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും സംസാരിക്കാറില്ല. പാര്‍ട്ട് 2വില്‍ അത് കണ്ടു. ആ ടോപ്പിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് സംസാരിക്കണ്ട എന്ന് ജോര്‍ജ് കുട്ടി എപ്പോഴും വിലക്കും. അപ്പോള്‍ അനുവിന് അതിനെ കുറിച്ച് ഒന്നും അറിയില്ല. അപ്പോള്‍ അനു എങ്ങനെയാണ് ഒറ്റുക എന്നത് ഒരു ചോദ്യ ചിഹ്‍നം അല്ലേ. അനു ഒറ്റില്ല എന്നാണ് എന്റെ ഒരു വിശ്വാസം''.- എസ്‍തര്‍ പറഞ്ഞു. എസ്‍തറിന്റെ മറുപടി ഇളയ കുട്ടി ഒറ്റുമോ ഇല്ലയോ എന്ന സസ്‍പെൻസ് പൊളിക്കുന്നതാണെന്നാണ് ആരാധകരുടെ അഭിപ്രായം.
