'വസ്ത്രം ഊരിയാണ് അഭിനയിക്കുന്നത്, അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കണം'; ഫഹദിന് ഉപദേശം നല്‍കി നസ്രിയ

  1. Home
  2. Entertainment

'വസ്ത്രം ഊരിയാണ് അഭിനയിക്കുന്നത്, അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കണം'; ഫഹദിന് ഉപദേശം നല്‍കി നസ്രിയ

fahadh faasil and nazriya


മലയാളത്തില്‍ അടുത്തിടെ പ്രേക്ഷകര്‍ക്ക് ആവേശമായി മാറിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ നിറഞ്ഞാടിയ ചിത്രം കൂടിയാണ് ആവേശം. ചിത്രത്തില്‍ ഫഹദ് ഫാസില്‍ നൃത്തം ചെയ്യുന്ന രംഗമുണ്ട്. ഇതില്‍ ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ നസ്രിയ ഫഹദിനെ ഉപദേശിച്ച് കൊണ്ട് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.

'ഈ സീനില്‍ നിങ്ങള്‍ വസ്ത്രം ഊരിയാണ് അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ നന്നായി പ്രസന്റബിള്‍ ആയിട്ട് വേണം ചെയ്യാന്‍,'' എന്നാണ് നസ്രിയ ഫഹദിനോട് പറഞ്ഞത്. പ്രസന്റബിള്‍ ആയി ചെയ്യാന്‍ തന്നെയാണ് താന്‍ ആദ്യം ചിന്തിച്ചത്. രങ്ക ആഘോഷമാണ് എന്നതിനാല്‍ തന്നെ സംവിധായകന്‍ ജിതു തന്നോട് അത് വലിയ രീതിയില്‍ ചെയ്യാന്‍ തന്നെയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സമയപിരിധി ഉള്ളതുകൊണ്ടാണ് അതിന് സാധിക്കാതിരുന്നതെന്നും ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.

താന്‍ ഒരു കഥാപാത്രമായി മാറുമ്പോള്‍ ബാഹ്യമായി നടക്കുന്ന ഒന്നായല്ല, തന്റെ ഉള്ളില്‍ നടക്കുന്ന ഒരു കാര്യമായിട്ടാണ് അതിനെ കാണുക. അതുകൊണ്ട് തന്നെ സിനിമ ചെയ്യുന്ന സമയത്ത് താന്‍ മുഴുവന്‍ അങ്ങനെയായിരിക്കും. ആ കഥാപാത്രത്തെ മുഴുവനായും ഉള്‍ക്കൊണ്ടു കൊണ്ടായാരിക്കും ആ സമയത്ത് നടക്കുക. അത് തന്റെ പെരുമാറ്റത്തിലും നടത്തത്തിലും ഒക്കെ ആ കഥാപാത്രം ഉണ്ടാകും. തനിക്ക് ആ രീതിയാണ് എപ്പോഴും കംഫര്‍ട്ടബിള്‍ എന്നും ഫഹദ് പറഞ്ഞു.

സിനിമയിലെ പാട്ടുകളും എട മോനെ എന്ന ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എട മോനെ എന്ന് ഫഹദ് പറയുന്നത് ഹിറ്റാകുമെന്ന് മനസിലായത് സെറ്റില്‍ നസ്രിയ എട മോനെ എന്ന് പറഞ്ഞ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നുവെന്ന് നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ റീ ഇന്‍ട്രഡ്യൂസിംഗ് ഫഹദ് എന്നാണ് നല്‍കിയിരിക്കുന്നത്.

രോമാഞ്ചത്തിന് ശേഷം ജിതു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ചിത്രത്തില്‍ ബിബി മോന്‍ ആയി വേഷമിട്ട മിഥുന്‍ ജയ് ശങ്കറിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമാനമായി തന്നെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാനും അവതരിപ്പിച്ചിട്ടുണ്ട്.