വിമാനത്താവളത്തിൽ തടിച്ചുകൂടി ആരാധകർ; തിക്കിലും തിരക്കിലും പെട്ട് നിലത്തു വീണ് വിജയ്, ഭയന്ന് പിന്മാറി മമിത

  1. Home
  2. Entertainment

വിമാനത്താവളത്തിൽ തടിച്ചുകൂടി ആരാധകർ; തിക്കിലും തിരക്കിലും പെട്ട് നിലത്തു വീണ് വിജയ്, ഭയന്ന് പിന്മാറി മമിത

vijay


മലേഷ്യയിൽ നടന്ന 'ജനനായകൻ' സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ് തിരിച്ചെത്തിയ തമിഴ് സൂപ്പർതാരം വിജയ്ക്ക് ചെന്നൈ വിമാനത്താവളത്തിൽ ലഭിച്ചത് അപ്രതീക്ഷിത വരവേൽപ്പ്. താരത്തെ കാണാൻ വൻതോതിൽ ആരാധകർ തടിച്ചുകൂടിയതോടെ വിമാനത്താവള പരിസരം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു.

തിക്കിലും തിരക്കിലും പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട വിജയ് നിലത്തുവീണു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ താങ്ങി എഴുന്നേൽപ്പിച്ച് സുരക്ഷിതമായി കാറിലേക്ക് എത്തിക്കുകയായിരുന്നു. വിജയ്ക്ക് പിന്നാലെ എത്തിയ നടി മമിത ബൈജുവിനെ കാണാനും ആരാധകർ ഇരച്ചെത്തിയെങ്കിലും, ആൾക്കൂട്ടത്തെ കണ്ട് ഭയന്ന താരം മറ്റൊരു വഴിയിലൂടെയാണ് വിമാനത്താവളത്തിന് പുറത്തേക്ക് കടന്നത്.