നടി മോളി കണ്ണമാലിയുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നൽകി ഫിറോസ് കുന്നംപറമ്പില്‍

  1. Home
  2. Entertainment

നടി മോളി കണ്ണമാലിയുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നൽകി ഫിറോസ് കുന്നംപറമ്പില്‍

molly kannamali


നടി മോളി കണ്ണമാലിയുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നൽകി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ജപ്‌തി ഭീഷണി നേരിടുന്നതിനിടെ ആയിരുന്നു ഫിറോസ് ധനസഹമെത്തിച്ചത്. ആധാരം മോളിയുടെ വീട്ടിലെത്തി കൈമാറുന്ന വീഡിയോയും ഫിറോസ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്. "പ്രശ്നം മുഴുവനായും പരിഹരിച്ചിട്ടുണ്ടെന്നും, വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില്‍ ഇനിയാരും ഒരു രൂപ പോലും മേരി കണ്ണമാലിയ്ക്ക് നല്‍കേണ്ടതില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ആശുപത്രിയിൽ ചെന്നപ്പോഴാണ് വീടിന്റെ കാര്യം മേരിച്ചേച്ചി ആദ്യമായി പറഞ്ഞതെന്നും, സിനിമയിൽ നിന്ന് ചേച്ചിക്ക് ലക്ഷങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നാണ് എല്ലാവരുടെയും വിചാരമെങ്കിലും അങ്ങനെയല്ല കാര്യങ്ങളെന്നും ഫിറോസ് വ്യക്തമാക്കി. ഇപ്പൊ ഇവിടെ വീണ് മരിച്ചാലും കുഴപ്പമില്ലെന്ന് ആധാരം ഏറ്റുവാങ്ങുമ്പോൾ മോളി കണ്ണമാലി പ്രതികരിച്ചു. സിനിമാ ഫീൽഡിൽ നിന്ന് കാര്യമായ സഹായം കിട്ടിയില്ലെന്ന് പറഞ്ഞിരുന്ന നടി, ഫിറോസാണിപ്പോൾ തനിക്ക് താരമെന്നും പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ മൂലം കുറച്ചുകാലങ്ങളായി മേരി കണ്ണമാലി ചികിത്സയിലായിരുന്നു. ഹൃദയാഘാതം വന്നതോടെ അവരുടെ ആരോഗ്യനില വീണ്ടും വഷളായി. 

കുറിപ്പിന്റെ പൂർണരൂപം: 

ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മേരിചേച്ചിക്ക് കൊടുക്കരുത്...... ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്...... നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മേരിചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2 ലക്ഷം രൂപ നൽകിയിരുന്നു

പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കാൻ സാധിച്ചു ഇന്ന് മേരിചേച്ചിയുടെ സന്തോഷം കണ്ടില്ലേ ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം....