ആദ്യമായി മറ്റൊരു താരത്തിന് ശബ്ദം നൽകി പാർവതി തിരുവോത്ത്; ‘ദായ്റ’യിൽ കരീന കപൂറിന്റെ മലയാളം ശബ്ദമാകും

  1. Home
  2. Entertainment

ആദ്യമായി മറ്റൊരു താരത്തിന് ശബ്ദം നൽകി പാർവതി തിരുവോത്ത്; ‘ദായ്റ’യിൽ കരീന കപൂറിന്റെ മലയാളം ശബ്ദമാകും

daayra


മലയാള സിനിമയിലെ മുൻനിര നടിയായ പാർവതി തിരുവോത്ത് ആദ്യമായി മറ്റൊരു താരത്തിനായി ഡബ്ബ് ചെയ്യുന്നു. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദായ്റ’ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിൽ കരീന കപൂർ ഖാൻ അവതരിപ്പിക്കുന്ന അജൂനി കോഹ്‌ലി എന്ന കഥാപാത്രത്തിനാണ് പാർവതി ശബ്ദം നൽകുന്നത്.

ശബ്ദാഭിനയത്തിലേക്ക് വരണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നതായും കരീന അവതരിപ്പിച്ച ശക്തമായ കഥാപാത്രത്തിലൂടെ ഈ യാത്ര തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പാർവതി പറഞ്ഞു. തന്നിൽ വിശ്വാസമർപ്പിച്ച് ഈ അവസരം നൽകിയതിന് സംവിധായിക മേഘ്ന ഗുൽസാറിനോട് താരം നന്ദിയും അറിയിച്ചു.

കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. പാർവതിയുടെ ശബ്ദം ചിത്രത്തിന്റെ മലയാളം പതിപ്പിന് കൂടുതൽ ജനശ്രദ്ധ നൽകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം സെപ്റ്റംബർ 18-ന് തിയറ്ററുകളിലെത്തും.