ഗെയിം ഓഫ് ത്രോൺസ്' നടൻ അയാൻ ഗെൽഡർ അന്തരിച്ചു

പ്രശസ്ത ബ്രിട്ടീഷ് നടൻ അയാൻ ഗെൽഡർ (74) അന്തരിച്ചു. 'ഗെയിം ഓഫ് ത്രോൺസ്' എന്ന വെബ് സീരീസിലെ കെവാൻ ലാനിസ്റ്റർ എന്ന വേഷത്തിലെത്തി ആരാധകരുടെ മനം കവർന്ന നടനായിരുന്നു ഗെൽഡർ. കാൻസർ രോഗത്തെ തുടർന്നാണ് മരണം. പങ്കാളിയും നടിയുമായ ബെൻ ഡാനിയൽസ് ഇൻസ്റ്റഗ്രാമിലൂടെയാണ് മരണ വാർത്ത പങ്കുവെച്ചത്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗെൽഡറിന്റെ മരണം. കഴിഞ്ഞ ഡിസംബർ മുതൽ ഗെൽഡർ അർബുദത്തോട് പോരാടുകയായിരുന്നുവെന്നും പങ്കാളി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.