'ഒരേ സമയം രണ്ടു പേരെ ഡേറ്റ് ചെയ്യരുത്'; ഗൗരി ഖാന്‍ മകള്‍ക്ക് കൊടുത്ത ഉപദേശം

  1. Home
  2. Entertainment

'ഒരേ സമയം രണ്ടു പേരെ ഡേറ്റ് ചെയ്യരുത്'; ഗൗരി ഖാന്‍ മകള്‍ക്ക് കൊടുത്ത ഉപദേശം

gauri


ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെയും ഫാഷന്‍ ഡിസൈനറും നിര്‍മാതാവുമായ ഗൗരി ഖാന്റെയും മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ് സുഹാന ഖാന്‍. ഷാരൂഖിനെ പോലെ തന്നെ സുഹാനയ്ക്കും വലിയൊരു ആരാധ കൂട്ടമുണ്ട്. സോഷ്യല്‍ മീഡിയയിലും ആക്ടീവാണ് സുഹാന. ഇന്‍സ്റ്റഗ്രാമിലും താരത്തിന് നിറയെ ഫോളോവേഴ്‌സുണ്ട്. എപ്പോഴാണ് സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

22കാരിയായ മകള്‍ സുഹാനയ്ക്ക് നല്‍കിയ ഒരു ഉപദേശത്തെ കുറിച്ച് സംസാരിക്കുന്ന ഗൗരി ഖാന്റെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കോഫി വിത്ത് കരണ്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഗൗരി ഇതിനെ കുറിച്ച് സംസാരിച്ചത്.

സുഹാനയ്ക്ക് നല്‍കിയ ഉപദേശമെന്ത് എന്ന കരണ്‍ ജോഹറിന്റെ ചോദ്യത്തിന് ''ഒരേസമയം രണ്ടുപേരെ ഡേറ്റ് ചെയ്യരുത്,'' എന്നാണ് ഗൗരി ഉത്തരം നല്‍കിയത്.മുംബൈയിലെ ധിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ സുഹാന, പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. ആര്‍ഡിങ്ഗ്ലി കോളേജിലാണ് സുഹാന ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.

അഭിനയത്തിലെ തന്റെ കഴിവ് സുഹാന ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഫിലിമുമായി ബന്ധപ്പെട്ട ഒരു കോഴ്‌സും സുഹാന പൂര്‍ത്തിയാക്കിയിരുന്നു.