ഫ്ളാറ്റിന്റെ താഴെ വന്ന് നിൽക്കും, പോകുന്ന സ്ഥലത്ത് ഒക്കെ എന്റെ പിന്നാലെ വരും; സൈക്കോ എൻകൗണ്ടറിനെപ്പറ്റി ഗായത്രി

  1. Home
  2. Entertainment

ഫ്ളാറ്റിന്റെ താഴെ വന്ന് നിൽക്കും, പോകുന്ന സ്ഥലത്ത് ഒക്കെ എന്റെ പിന്നാലെ വരും; സൈക്കോ എൻകൗണ്ടറിനെപ്പറ്റി ഗായത്രി

GAYATRI


മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ഗായത്രി സുരേഷ്. തന്റെ നിഷ്‌കളങ്കതയും മറയില്ലാത്ത സംസാരവുമാണ് ഗായത്രിയെ ജനപ്രീയയാക്കുന്നത്. മിസ് കേരള മത്സാർത്ഥിയായ ഗായത്രി തൃശ്ശൂർ സ്വദേശിയാണ്. 

ഗായത്രിയുടെ അഭിമുഖങ്ങൾക്കും ഒരുപാട് ആരാധകരുണ്ട്. തന്റെ മനസിലുള്ളത് മറയില്ലാതെ പറയുന്ന ഗായത്രി പലപ്പോഴും അതിനാൽ വെട്ടിലാവുകയും ചെയ്തിട്ടുണ്ട്. ട്രോളന്മാരുടെ സ്ഥിരം ഇരയാണ് ഗായ്ത്രി. എങ്കിലും തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഗായ്ത്രി മാറ്റാറില്ല. 2014 ലാണ് ഗായ്ത്രി മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്നത്. തൊട്ടടുത്ത വർഷം ജംനപ്യാരി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അരങ്ങേറുകയും ചെയ്തു.

മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്നതാണ് ഗായത്രിയുടെ ശീലം. ഇതിന്റെ പേരിൽ പലപ്പോഴും താരം വെട്ടിലായിട്ടുണ്ട്. പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞത് മുതൽ ട്രോളുകൾ നിരോധിക്കണം എന്ന് പറഞ്ഞതൊക്കെ ഗായത്രിയെ വെട്ടിലാക്കിയിട്ടുണ്ട്. എങ്കിലും തനിക്കെതിരെ വരുന്ന വിവാദങ്ങളൊന്നും ഗായത്രിയെ ബാധിക്കാറില്ല. വിവാദങ്ങളെ പുഞ്ചിരിയോടെയാണ് ഗായ്ത്രി നേരിടാറുള്ളത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഗായത്രി നടത്തിയ തുറന്ന് പറച്ചിൽ വാർത്തകളിൽ ഇടം നേടുകയാണ്. തനിക്ക് യഥാർത്ഥ ജീവിതത്തിൽ ഒരു സൈക്കോ എൻകൗണ്ടർ ഉണ്ടായതിനെക്കുറിച്ചാണ് ഗായ്ത്രി മനസ് തുറന്നത്. താരത്തിന്റെ വാക്കുകൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. അഭിമുഖത്തിനിടെ 'റിയൽ ലൈഫിൽ വല്ല സൈക്കോ എൻകൗണ്ടർ ഉണ്ടായിട്ടുണ്ടോ?' എന്ന അവതാരകന്റെ ചോദ്യത്തിന് താരം മറുപടി നൽകുകയായിരുന്നു. 

ആ ചോദ്യത്തിന് ഗായത്രി നൽകിയ മറുപടി ഉണ്ട് എന്നായിരുന്നു. പിന്നാലെയാണ് ഗായത്രി കഥയിലേക്ക ്കടന്നത്. ഞങ്ങൾ തമ്മിൽ ഒരുമിച്ച് വർക്ക് ചെയ്തിരുന്നതാണ് ബാങ്കിൽ വച്ചിട്ട്. ഞാൻ അയാളോട് ഭയങ്കര ഫ്രീ ആയി സംസാരിക്കുമായിരുന്നു. ഞാൻ എല്ലാരോടും ഫ്രീ ആയി സംസാരിക്കുമായിരുന്നു. പക്ഷെ ഇത് അയാൾ തെറ്റിദ്ധരിച്ചിട്ട് അപ്പൊ തൊട്ട് അയാൾക്ക് തുടങ്ങിയതാണിതെന്നാണ് ഗായ്ത്രി പറയുന്നത്.

എത്രയൊക്കെ പറഞ്ഞിട്ടും അയാൾക്ക് ഒന്നും മനസിലാവുന്നില്ല. എന്റെ ഫ്ലാറ്റിന്റെ അവിടെ വന്നു നിൽക്കുക, ഫ്ലാറ്റിൽ വന്നു ബെൽ അടിക്കുക,ഫ്ലാറ്റിന്റെ താഴെ നിൽക്കുക, ഞാൻ പോകുന്ന സ്ഥലത്ത് ഒക്കെ എന്റെ പിന്നാലെ വരിക, ഞാൻ അമ്പലത്തിൽ പോയാൽ അവിടേക്ക് വരിക ഇതൊക്കെ ആയിരുന്നു പരിപാടിയെന്നാണ് ഗായത്രി തുറന്ന് പറയുന്നത്. തന്നെ തുടർച്ചയായിട്ട് എന്നെ ഇങ്ങിനെ ഫോളോ ചെയ്യുമായിരുന്നുവെന്നും താരം പറയുന്നത്. തനിക്ക് ഇത് പിന്നീട് ഭയങ്കര ഭയപ്പെടുത്തുന്ന ഒന്നായി തുടങ്ങി. അയാൾ എന്തായിരിക്കും ചെയ്യുന്നത് എന്ന് പറയാൻ പറ്റില്ല എന്നാണ് ഗായത്രി ആശങ്കപ്പെടുന്നത്.

അത്തരം എന്തൊക്കെ വാർത്തകളാണ് കേൾക്കുന്നത്. അതുകൊണ്ട് തന്നെ പേടിയാകാൻ തുടങ്ങിയെന്നും ഗായ്ത്രി പറയുന്നതു. അതിനാൽ ഞാൻ അയാളെ എല്ലാത്തിൽ നിന്നും ബ്ലോക്ക് ചെയ്തത് വഴുതി വഴുതി പോയിക്കൊണ്ടിരുന്നുവെന്നും ഗായ്ത്രി പറയുന്നു. എന്നാൽ അപ്പോഴും അയാൾ ഒഴിഞ്ഞു പോകാൻ തയ്യാറായിരുന്നില്ല. അയാൾ വേറെ വേറെ നമ്പറുകളിൽ നിന്നും മെസേജ് അയക്കാൻ ഒക്കെ തുടങ്ങിയെന്നാണ് നടി പറയുന്നത്.

ഒടുവിൽ ഒരു രക്ഷയുമില്ല എന്ന് തോന്നിയപ്പോൾ താൻ തന്നെ സംസാരിച്ചു തീർക്കാം എന്ന് തീരുമാനിച്ചുവെന്നാണ് ഗായത്രി പറയുന്നത്. തുടർന്ന്, ഒന്ന് സംസാരിച്ചു ഡീൽ ചെയ്തു വിട്ടിട്ടുണ്ട്. എന്താവും എന്നൊന്നും അറിയില്ല എന്നും ഗായത്രി പറയുന്നുണ്ട്. താരം മുമ്പ് നൽകിയൊരു അഭിമുഖത്തിന്റെ ഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.