റീ റിലീസിലും സൂപ്പർ ഹിറ്റായി ​ഗജനി; തീയേറ്ററുകളിൽ ആവേശ തിര

  1. Home
  2. Entertainment

റീ റിലീസിലും സൂപ്പർ ഹിറ്റായി ​ഗജനി; തീയേറ്ററുകളിൽ ആവേശ തിര

gajani


സൂര്യയെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് ഗജിനി. അസിനും നയൻതാരയും നായികമാരായെത്തിയ ചിത്രം കേരളത്തിൽ റീ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ന് വീണ്ടും തിയേറ്ററുകളിലെത്തി സിനിമയ്ക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകിയിരിക്കുന്നത്. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ ആരാധകർ കയ്യടിക്കുന്നതും ഗാനങ്ങൾ വരുമ്പോൾ നൃത്തം ചെയ്യുന്നതും ഡയലോഗുകൾ ഏറ്റുപറയുന്നതും വീഡിയോയിൽ കാണാം. 16 വർഷം കഴിഞ്ഞാണ് സിനിമ വീണ്ടും തിയേറ്ററുകളിലെത്തിയത്.

2005ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗജിനി. ക്രിസ്റ്റഫർ നോളന്റെ മെമെന്റോ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുങ്ങിയ ചിത്രം ആഗോളതലത്തിൽ 50 കോടിക്ക് മുകളിൽ നേടിയിരുന്നു. റിയാസ് ഖാൻ, മനോബാല, പ്രദീപ് റാവത്, സത്യൻ, കരാട്ടേ രാജ്, എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു. ഹാരിസ് ജയരാജായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്.