'പ്രതീക്ഷിക്കുന്ന ഉയരത്തിലേക്ക് എത്താനായില്ലെങ്കിൽ പ്രശ്‌നമൊന്നുമല്ല, നിരാശപ്പെടുന്ന ആളല്ല'; ഗോകുൽ സുരേഷ്

  1. Home
  2. Entertainment

'പ്രതീക്ഷിക്കുന്ന ഉയരത്തിലേക്ക് എത്താനായില്ലെങ്കിൽ പ്രശ്‌നമൊന്നുമല്ല, നിരാശപ്പെടുന്ന ആളല്ല'; ഗോകുൽ സുരേഷ്

gokul


മലയാളികളുടെ ആക്ഷൻ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് യുവനിരയിലെ ശ്രദ്ധേയനായ താരമാണ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടൻ കൂടിയാണ് ഗോകുൽ. താരപുത്രൻ എന്ന ജാഡയില്ലാത്ത യുവാവാണു ഗോകുൽ. ആഢംബരങ്ങളില്ലാത്ത ജീവിതമാണ് ഗോകുലിന്റേത്. എല്ലാവരോടും വിനയത്തോടെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. 

ഇപ്പോൾ ഗോകുൽ തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ചു പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു:

നിങ്ങൾക്ക് എന്താണോ ഉള്ളത് അതിൽ തൃപ്തിപ്പെടുകയും കൂടുതൽ നേടാനാവുമെന്ന് എപ്പോഴും വിശ്വസിക്കുകയുമാണ് വേണ്ടത്. സൃഷ്ടിക്കുന്ന കണ്ടന്റിനോട് നിങ്ങൾക്ക് സത്യസന്ധത ഉണ്ടെങ്കിൽ അത് നിങ്ങളെ പലയിടങ്ങളിലും എത്തിക്കും. അത് ചിലപ്പോൾ പതുക്കെയാവും സംഭവിക്കുക. സ്ലോ ആയി പോകുന്നത് പ്രശ്നമില്ലാത്ത ആളാണ് ഞാൻ. ഞാൻ എത്തണമെന്ന് മറ്റുള്ളവർ പ്രതീക്ഷിക്കുന്ന ഉയരത്തിലേക്ക് എത്താനായില്ലെങ്കിൽ എനിക്ക് പ്രശ്നമൊന്നുമല്ല. ഞാൻ ഒന്നിലും നിരാശപ്പെടുന്ന ആളല്ല- ഗോകുൽ സുരേഷ് പറഞ്ഞു.