ഒടുവില്‍ ഗോള്‍ഡ് എത്തുന്നു, റിലീസ് പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗോള്‍ഡ് റിലീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസിന് എത്തുക. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഔദ്യോഗികമായി റിലീസ് പ്രഖ്യാപിച്ചത്. രസകരമായിട്ടായിരുന്നു പ്രഖ്യാപനം. സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളതെന്നും ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണെന്നാണ് ലിസ്റ്റിന്‍ കുറിച്ചത്.
സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത് ...ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ് ..കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ഡിസംബര്‍ ഒന്നാം തീയതി ഗോള്‍ഡ് തിയറ്ററുകളില്‍ എത്തുന്നു... ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ ....റിലീസ് തീയതി മാറുന്നതിന്ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്. കാത്തിരുന്നു കാണാം.- അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.
പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ബാബുരാജ്, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, അജ്മല്‍ അമീര്‍, ശബരീഷ് വര്‍മ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനുള്ളത്. ചിലതാരങ്ങള്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്. ഓണത്തിന് ചിത്രം തിയറ്ററില്‍ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. സാങ്കേതികമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് റിലീസ് മാറ്റുകയായിരുന്നു.