ഒരു വര്‍ഷം എടുത്തതിന് ശേഷം ആണ് ആ തീരുമാനത്തിലേക്ക് എത്തുന്നത്, ​കല്യാണം കഴിഞ്ഞ ശേഷം കൂടുതല്‍ പ്രണയിക്കാന്‍ തുടങ്ങി!; ജിപിയും ഗോപികയും

  1. Home
  2. Entertainment

ഒരു വര്‍ഷം എടുത്തതിന് ശേഷം ആണ് ആ തീരുമാനത്തിലേക്ക് എത്തുന്നത്, ​കല്യാണം കഴിഞ്ഞ ശേഷം കൂടുതല്‍ പ്രണയിക്കാന്‍ തുടങ്ങി!; ജിപിയും ഗോപികയും

gopika


മലയാളികളുടെ പ്രിയ അവതാരകനാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജി പി. ബിഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ജിപി ശ്രദ്ധേയനാവുന്നത്. പിന്നീട് സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജിപിയെ ഭര്‍ത്താവായി കിട്ടണമെന്ന് ആഗ്രഹിച്ച ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ ആഗ്രഹങ്ങളൊക്കെ മറികടന്ന് കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹിതനാകുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ഗോപിക അനില്‍ ആയിരുന്നു വധു. സാന്ത്വനം സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ ഗോപികയും ജിപിയും അവരുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇപ്പോള്‍. ഇതിനിടെ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലൂടെ വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരദമ്പതിമാര്‍.

'ഞങ്ങള്‍ തമ്മില്‍ കാണുന്നത് വരെ ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകണം എന്നുണ്ടായിരുന്നില്ല. ഒരേ ഇന്‍ഡസ്ട്രിയയില്‍ നിന്ന് ഒരാളെ ഭാര്യയായി വേണ്ട എന്നായിരുന്നു എനിക്ക്. പക്ഷേ പരസ്പരം കണ്ടതിനുശേഷം പതിയെ തീരുമാനം മാറി. ഇതൊന്ന് ശ്രമിച്ചു നോക്കാം, എനിക്ക് ഓക്കെ ആകുമെന്ന് തോന്നുന്നുവെന്ന് പറഞ്ഞു. പിന്നെ ഗോപിക വളരെ സ്‌ട്രൈറ്റ് ഫോര്‍വേഡ് ആയ ആളാണ്. മനസ്സിലാക്കാനും വലിയ ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്ന് ജിപി കൂട്ടിചേര്‍ത്തു. ഡി ഫോര്‍ ഡാന്‍സിന്റെ ഫാനായിരുന്നു ഞാന്‍ പക്ഷേ അതിന്റെ പേരില്‍ മാത്രം അദ്ദേഹത്തോട് ഇഷ്ടം തോന്നരുത് എന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ക്യാരക്ടര്‍ മനസ്സിലാക്കിയിട്ടൊക്കെ പറഞ്ഞാല്‍ മതിയെന്ന് തീരുമാനിച്ചു. എല്ലാ ദിവസവും സംസാരിക്കുമെങ്കിലും ഒരു വര്‍ഷം എടുത്തതിന് ശേഷം ആണ് തീരുമാനത്തിലേക്ക് എത്തുന്നത് ​ഗോപിക പറഞ്ഞു.

കല്യാണം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ കൂടുതല്‍ പ്രണയിക്കാന്‍ തുടങ്ങി. കല്യാണത്തിന്റെ അന്ന് വരെ വളരെ പ്രാക്ടിക്കല്‍ ആയാണ് കാര്യങ്ങള്‍ പോയത്. വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ നടന്ന കല്യാണം ആയിരുന്നല്ലോ. കല്യാണം കഴിഞ്ഞതിനു ശേഷം ഒട്ടുമിക്ക ദിവസങ്ങളിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട്. പരസ്പരം കൂടുതല്‍ മനസ്സിലാക്കാനായി. എനിക്ക് ഷൂട്ട് ഉണ്ടെങ്കില്‍ ഗോപിക അവിടേക്ക് വരും, തിരിച്ച് ഞാനും. പിന്നെ ഒഴിവു സമയങ്ങളില്‍ യാത്രകള്‍ ചെയ്തുവെന്നും ജിപി പറയുന്നു.

ജിപി എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ സെറ്റ് ചെയ്ത് വെക്കുന്ന ആളാണ്. അതിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് ഞാനെന്ന് ഗോപിക പറയുന്നു. ഇതിനിടെ ഞങ്ങള്‍ പുതിയ ഫ്‌ലാറ്റ് വാങ്ങിയിരുന്നു. ഞങ്ങള്‍ രണ്ടുപേരുടെയും പേരിന്റെ ആദ്യ അക്ഷരങ്ങള്‍ വച്ച് അച്ഛനാണ് 'ഗോപുര' എന്ന പേര് ഇടുന്നത്. കൊച്ചിയില്‍ ജീവിതം ഉറപ്പിക്കുന്നതിനോട് എനിക്കത്ര താല്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ അടിച്ചുപൊളി ജീവിതം കണ്ട് അച്ഛന്‍ ഒരു വില്ല വാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഗോപുര സ്വന്തമാക്കിയതെന്നും', ജിപി കൂട്ടിച്ചേര്‍ത്തു.