72 ലക്ഷത്തിന്റെ ആഡംബര കാർ മോഹൻലാലിന് പിറന്നാൾ സമ്മാനമായി നൽകി ഹെഡ്ജ് ഉടമ

  1. Home
  2. Entertainment

72 ലക്ഷത്തിന്റെ ആഡംബര കാർ മോഹൻലാലിന് പിറന്നാൾ സമ്മാനമായി നൽകി ഹെഡ്ജ് ഉടമ

Mahanlal


മോഹൻലാലിന്റെ പിറന്നാൾ ദിവസം  അദ്ദേഹത്തിന് 72 ലക്ഷം രൂപയുടെ ആഡംബര കാർ സമ്മാനമായി നൽകി ഹെഡ്ജ് ഉടമ അലക്‌സ് കെ ബാബു. കിയ ഷോറൂം അധികൃതർ ഇന്ന് ഉച്ചയോടെയാണ് മോഹൻലാലിന്റെ വീട്ടിലെത്തി ജൂൺ 2ന് പുറത്തിറക്കിയ കിയ ഇവി6 എന്ന പുത്തൻ മോഡൽ കാർ സമ്മാനിച്ചത്. 

ഭാര്യ സൂചിത്രക്കൊപ്പമാണ് മോഹൻലാൽ കാർ ഏറ്റുവാങ്ങിയത്. മേജർ രവി, ഷിബു ബേബി ജോൺ എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു. 3.5 സെക്കൻഡിൽ 100 കി.മി സ്പീഡ് കൈവരിക്കാൻ സാധിക്കുന്ന വാഹനത്തിന്റെ പവൻ 323 ബിഎച്ച്പിയാണ്. ഇലക്ട്രിക് വാഹനമായ കിയ ഇവി6ന് 19 മിനിറ്റിൽ 80% ചാർജ് കയറും.