നായിക മഞ്ജുവാര്യർ, 'വാഴ 1'നുശേഷം ആനന്ദ് മേനോൻ സംവിധാനം; 'ഹാപ്പിലൂപ്പി'ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

  1. Home
  2. Entertainment

നായിക മഞ്ജുവാര്യർ, 'വാഴ 1'നുശേഷം ആനന്ദ് മേനോൻ സംവിധാനം; 'ഹാപ്പിലൂപ്പി'ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

happy loop


'വാഴ 1'ന്റെ മികച്ച വിജയത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹാപ്പിലൂപ്പി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യർ, വി.കെ. പ്രകാശ്, നീരജ രാജേന്ദ്രൻ, നിശാന്ത് സാഗർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ആഷിഖ് ഐമറാണ് നിർവ്വഹിച്ചിരിക്കുന്നത്.

കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിൽ വർണ്ണാഭമായ ഫീൽ-ഗുഡ് മൂഡിലാണ് ഫസ്റ്റ് ലുക്ക് തയ്യാറാക്കിയിരിക്കുന്നത്. ഗൗതം ശങ്കർ ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഇലക്ട്രോണിക് കിളിയും പാർവതീഷ് പ്രദീപുമാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.