മലപ്പുറംകാർക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയും മട്ടൻ ബിരിയാണിയുമാണെന്ന് കേട്ടിട്ടുണ്ട്, സൈഡിൽ അച്ചാർ ആയിട്ട് ഞാനുമിരുന്നോട്ടെ": ആസിഫ് അലി

  1. Home
  2. Entertainment

മലപ്പുറംകാർക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയും മട്ടൻ ബിരിയാണിയുമാണെന്ന് കേട്ടിട്ടുണ്ട്, സൈഡിൽ അച്ചാർ ആയിട്ട് ഞാനുമിരുന്നോട്ടെ": ആസിഫ് അലി

s


നടൻ ആസിഫ് അലിക്ക് മമ്മൂട്ടിയോടുള്ള ഇഷ്ടത്തെക്കുറിച്ച് ആരാധകർക്ക് അറിയാവുന്നതാണ്. പൊതുവേദികളിലടക്കം മമ്മൂക്കയോടുള്ള ഇഷ്ടത്തെക്കുറിച്ച് ആസിഫ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്തിടെ മമ്മൂട്ടിക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും ആസിഫ് അലി പങ്കുവച്ചിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയുടെ ഷൂട്ടിനിടയില്‍ മമ്മൂട്ടി വഴക്ക് പറഞ്ഞപ്പോള്‍ ആസിഫ് പൊട്ടിക്കരഞ്ഞതും പിന്നീട് താരം തന്നെ നേരിട്ടെത്തി ആസിഫിനെ ആശ്വസിപ്പിച്ച കഥകളുമെല്ലാം സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയിരുന്നു.

മമ്മൂട്ടിയെ കുറിച്ച് പറയുമ്പോൾ വാചാലനാകുന്ന ആസിഫ് അലിയുടെ വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മലപ്പുറത്തെ ഒരു പരിപാടിയിൽ മമ്മൂട്ടിയെക്കുറിച്ച് ആസിഫ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. നിമിഷ നേരം കൊണ്ടാണ് ആസിഫ് അലിയുടെ വാക്കുകൾ സോഷ്യൽ മീഡിയയയിൽ വൈറലായത്.

"മലപ്പുറംകാർക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയും മട്ടൻ ബിരിയാണിയുമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് ശരിയാണോ? അതിന്റെ സൈഡിൽ ഒരു അച്ചാർ ആയിട്ട് ഞാനും കൂടി ഇരുന്നോട്ടെ".- ആസിഫ് അലി ചോദിച്ചു. അതേസമയം ടിക്കി ടാക്കയാണ് ആസിഫ് അലിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.