ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നവർ തിരിച്ചുപോയീന്ന് കേട്ടു; കൃഷ്ണകുമാറിനെതിരെ ചന്തു, പേളിക്കും ട്രോൾ

  1. Home
  2. Entertainment

ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നവർ തിരിച്ചുപോയീന്ന് കേട്ടു; കൃഷ്ണകുമാറിനെതിരെ ചന്തു, പേളിക്കും ട്രോൾ

chandhu salimkumar


കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചതിന് പിന്നാലെ, ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറിനെയും അവതാരക പേളി മാണിയെയും പരിഹസിച്ച് നടൻ ചന്തു സലിംകുമാർ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ചന്തുവിന്റെ പ്രതികരണം.

"കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയെന്ന് കേട്ടു, ശരിയാണോ ഗയ്‌സ്?" എന്നായിരുന്നു ചന്തുവിന്റെ ഇൻസ്റ്റഗ്രാം കുറപ്പ്. ഇതിനോടൊപ്പം "കാവി എന്റെ ഇഷ്ടനിറമാണ്" എന്നും ചെറിയ അക്ഷരങ്ങളിൽ ചേർത്തിട്ടുണ്ടായിരുന്നു.

നേരത്തെ സമര സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് "കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാണോ ഡൽഹി" എന്ന് കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇതിനെ ചൂണ്ടിക്കാണിച്ചാണ് ചന്തുവിന്റെ പരിഹാസം.

അതേസമയം, പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച പേളി മാണി, അക്രമങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്നും സ്വന്തം ജീവൻ അപകടത്തിലാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. മറ്റൊരു പോസ്റ്റിൽ കാവിയാണ് തന്റെ ഇഷ്ടനിറമെന്നും പേളി കുറിച്ചിരുന്നു. ഇരുവരുടെയും ഈ മുൻനിലപാടുകളെയാണ് ചന്തു സലിംകുമാർ തന്റെ ട്രോളിലൂടെ ലക്ഷ്യമിട്ടത്.