‘മറ്റൊരു നായകനായിരുന്നെങ്കില്‍ വിധി മാറിയേനെ’, ഖലീഫയുടെ പരാജയത്തിന് കാരണം പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും; വൈശാഖ്
പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്ത് ബോക്സ് ഓഫീസിൽ പരാജയപ്പെട്ട 'ഖലീഫ' എന്ന ചിത്രത്തിനെതിരെ വലിയ തോതിലുള്ള ഡീഗ്രേഡിങ്ങും റിവ്യു ബോംബിങ്ങുമാണ് നടന്നതെന്ന് സംവിധായകന്റെ തുറന്നുപറച്ചിൽ. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തെ പ്രശംസിച്ച് ഒരു ആരാധകൻ എഴുതിയ കുറിപ്പ് സംവിധായകൻ വൈശാഖ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയുണ്ടായി. ചിത്രത്തിന് മറ്റൊരു നായകനായിരുന്നെങ്കിൽ വിധി മറ്റൊന്നായേനെ എന്നും പൃഥ്വിരാജിനോടുള്ള വിദ്വേഷമാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
വലിയ ഹൈപ്പോടെ തിയേറ്ററിലെത്തിയ ചിത്രത്തിൽ മോഹൻലാൽ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ തുടങ്ങിയവരും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. ഒരു മാസ് മസാല ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും മികച്ച രീതിയിൽ ഒരുക്കിയിരുന്നെങ്കിലും കടുത്ത സൈബർ ആക്രമണങ്ങളും വ്യാജ റിവ്യു ബോംബിങ്ങും സിനിമയുടെ വിജയത്തെ സാരമായി ബാധിക്കുകയായിരുന്നു എന്നാണ് ആരാധകന്റെ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നത്.
