ഞാൻ അല്പം പോലും ഭയപ്പെടുന്നില്ല-അൻസിബ
നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാൾ എന്ന തലക്കെട്ടോടെ നീണ്ട കുറിപ്പ് പങ്കിട്ട് നടി അൻസിബ ഹസൻ. അമ്മ പ്രസിഡന്‍റ് ശ്വേത മേനോന്‍റേയും ടിനി ടോമിന്റെയും മൊഴി പൊലീസ് എടുത്തിന് പിന്നാലെയാണ് അൻസിബയുടെ പ്രതികരണം. ഈ നിയമ പോരാട്ടത്തിന്റെ വഴിയിൽ തന്നെ കാത്തിരിക്കുന്ന കഠിനമായ പ്രതിസന്ധികളെയും വെല്ലുവിളികളെയും കുറിച്ച് കൃത്യമായ ബോധ്യം തനിക്കുണ്ടെന്ന് അൻസിബ പറയുന്നു. മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് അൻസിബയുടെ പോസ്റ്റ്.പൊലീസിനും സിസ്റ്റത്തിനും എതിരെ സംസാരിച്ച അൻസിബ, പൊതുസമൂഹത്തിന്റെ ശ്രദ്ധയിലുള്ള നിരാലംബയായ തന്റെ ഒരു പരാതിയിൽ സിസ്റ്റത്തിന് ഇങ്ങനെയൊക്കെ ചെയ്യാമെങ്കിൽ, സാധാരണക്കാരുടെ അവസ്ഥ എന്താവും എന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ലെന്നും പറയുന്നു.
