ഇന്ദ്രൻസ്-മധുബാല ചിത്രം 'ചിന്ന ചിന്ന ആസൈ' ഒടിടിയിൽ എത്തി
ഇന്ദ്രൻസും മധുബാലയും പ്രധാന കഥാപാത്രങ്ങളായെത്തിയ ഏറ്റവും പുതിയ ചിത്രം 'ചിന്ന ചിന്ന ആസൈ' ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ചു. ജിയോ ഹോട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ ചിത്രത്തിന്റെ സ്‍ട്രീമിംഗ്..വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. കോഴിക്കോട്ടുകാരനായ റിട്ടയേർഡ് യു.പി സ്‌കൂൾ അധ്യാപകൻ മാധവൻ മാഷായാണ് ഇന്ദ്രൻസ് ചിത്രത്തിൽ എത്തുന്നത്.
ബനാറസ് സർവകലാശാലയിൽ കഥക് പഠിക്കുന്ന മകളെ കാണാനായി വാരണാസിയിൽ എത്തുന്ന മാധവൻ മാഷ്, യാത്രയ്ക്കിടെ മധുബാല അവതരിപ്പിക്കുന്ന ലീലയെ യാദൃശ്ചികമായി കണ്ടുമുട്ടുന്നു. തുടർന്ന് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.ദുൽഖറിന്റ വേഫെറർ ഫിലിംസ് ആയിരുന്നു ചിന്ന ചിന്ന ആശൈ കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിച്ചത്.
അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.
