ജയിലർ 2' ഒടിടിയിലേക്ക്; കാണാം ആമസോൺ പ്രൈം വീഡിയോയിൽ
രജനീകാന്ത് ചിത്രം 'ജയ്ലർ 2' നവംബർ 12 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും. 'ടൈഗർ മുത്തുവേൽ പാണ്ഡ്യൻ ഈസ് ബാക്ക്, റീലോഡഡ്' എന്ന കുറിപ്പോടെയാണ് പ്രൈം വീഡിയോ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചത്.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ടൈഗർ മുത്തുവേൽ പാണ്ഡ്യനായാണ് രജനീകാന്ത് എത്തുന്നത്.
തിയറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മോഹൻലാൽ, ഹൃത്വിക് റോഷൻ, വിജയ് സേതുപതി എന്നിവർ അതിഥിവേഷങ്ങളിലെത്തുമ്പോൾ ശിവരാജ്കുമാർ, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, മിഥുൻ ചക്രവർത്തി, വിദ്യ ബാലൻ, രമ്യാ കൃഷ്ണൻ, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്.അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമാണം
