'ജനനായകൻ' ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്; വിജയ്‌യുടെ അവസാന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു

  1. Home
  2. Entertainment

'ജനനായകൻ' ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്; വിജയ്‌യുടെ അവസാന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു

jananayakan


തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ്‌യുടെ അവസാന ചിത്രം 'ജനനായകൻ' ജൂലൈ 23-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് പുറത്തുവിട്ടു. സെൻസർ ബോർഡിന്റെ 'എ' (A) സർട്ടിഫിക്കറ്റോടെയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ശേഷം തിയേറ്ററുകളിൽ എത്തുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും 'ജനനായകനു'ണ്ട്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ രാഷ്ട്രീയ ആക്ഷൻ ത്രില്ലറിൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വിജയ്‌യുടെ പ്രിയപ്പെട്ട സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്‌ലി, നെൽസൺ എന്നിവർ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്ന വിവരവും ആരാധകർക്കിടയിൽ ആവേശം കൂട്ടിയിട്ടുണ്ട്. സത്യൻ സൂര്യൻ ഛായാഗ്രഹണവും അനിൽ അരശ് ആക്ഷനും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ തെന്നിന്ത്യയിലെ പ്രമുഖരാണ്.