കേരളത്തിൽ 'ജനനായകൻ' പുലർച്ചെ നാലിന് എത്തില്ല; ആരാധകർ നിരാശയിൽ, ആദ്യ ഷോ ആറ് മണിക്ക്

  1. Home
  2. Entertainment

കേരളത്തിൽ 'ജനനായകൻ' പുലർച്ചെ നാലിന് എത്തില്ല; ആരാധകർ നിരാശയിൽ, ആദ്യ ഷോ ആറ് മണിക്ക്

jana nayakan


ദളപതി വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായ 'ജനനായകൻ' കാണാൻ പുലർച്ചെ നാല് മണിക്ക് തിയേറ്ററുകളിലെത്താൻ കാത്തിരുന്ന ആരാധകർക്ക് നിരാശ. കേരളത്തിൽ പുലർച്ചെ 4 മണിയുടെ ഷോ ഉണ്ടാകില്ലെന്നും ആദ്യ പ്രദർശനം രാവിലെ 6 മണിക്ക് മാത്രമേ ആരംഭിക്കൂ എന്നും ചിത്രത്തിന്റെ വിതരണക്കാരായ എസ്.എസ്.ആർ എന്റർടൈൻമെന്റ്സ് അറിയിച്ചു.

തമിഴ്‌നാട്ടിലെ പ്രത്യേക സാഹചര്യങ്ങളും ചില സാങ്കേതിക പ്രശ്നങ്ങളും കാരണമാണ് നാല് മണി ഷോയ്ക്കുള്ള അനുമതി ലഭിക്കാത്തതെന്ന് വിതരണക്കാർ വ്യക്തമാക്കി. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും.

ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, മമിത ബൈജു തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം കെ.വി.എൻ പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. അവസാന ചിത്രമായതിനാൽ തന്നെ ആരാധകർ വൻ വരവേൽപ്പാണ് കേരളത്തിലുടനീളം ചിത്രത്തിനായി ഒരുക്കുന്നത്.