ജയറാമും ഉര്‍വശിയും ഒന്നിച്ച 'പരിമള ആന്‍ഡ് കോ' ഒടിടി റിലീസിന് ഒരുങ്ങുന്നു

  1. Home
  2. Entertainment

ജയറാമും ഉര്‍വശിയും ഒന്നിച്ച 'പരിമള ആന്‍ഡ് കോ' ഒടിടി റിലീസിന് ഒരുങ്ങുന്നു

PARIMALA AND CO


ജയറാമും ഉർവശിയും കേന്ദ്ര കഥാപാത്രങ്ങളായെത്തി തിയറ്ററുകളിൽ ശ്രദ്ധ നേടിയ ബ്ലാക്ക് കോമഡി ത്രില്ലർ ചിത്രം ‘പരിമള ആൻഡ് കോ’ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. കഴിഞ്ഞ ജൂൺ 5-ന് തിയറ്ററുകളിലെത്തിയ ചിത്രം ജൂലൈ 10 മുതൽ ZEE5-ലൂടെ പ്രേക്ഷകരിലേക്കെത്തും. “The Ultimate Family Entertainer is coming to ZEE5!” എന്ന കുറിപ്പോടെ അണിയറപ്രവർത്തകർ തന്നെയാണ് ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ചെന്നൈയിൽ ഭാര്യ സുധന്തിരത്തോടും രണ്ട് മക്കളോടുമൊപ്പം ജീവിക്കുന്ന പരിമള എന്ന വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇവരുടെ കുടുംബത്തെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന വർഗീസ് എന്നയാൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നതോടെ സംശയത്തിന്റെ നിഴൽ ഈ കുടുംബത്തിലേക്ക് നീളുന്നു. എന്നാൽ മരണത്തിന് പിന്നിൽ ആരാണെന്ന് വീട്ടിലുള്ള ആർക്കും അറിയില്ലെന്നതാണ് കഥയിലെ പ്രധാന ട്വിസ്റ്റ്. തുടർന്ന് നടക്കുന്ന അന്വേഷണത്തിനിടയിൽ കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാകുന്ന സംശയങ്ങളും ആശയക്കുഴപ്പങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

പാണ്ഡിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, മൈസ്‌കിൻ, യോഗി ബാബു, സാൻഡി, സന്തോഷ് ശോഭൻ, സെൻട്രായൻ, ഹർഷദ്, സിംഗംപുലി, ഭഗവതി പെരുമാൾ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫോക്സ് എൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ജോർജ് സി. വില്യംസും ചിത്രസംയോജനം പ്രദീപ് ഇ. രാഘവുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.