'അന്ന് ലോൺ അ​ടയ്​ക്കാ​ൻ ക​ഴി​യാ​തെ ഷാ​രൂ​ഖ് ഖാന്‍റെ കാ​ർ ജപ്തി ചെയ്തു': ജൂഹി ചൗള പറയുന്നു

  1. Home
  2. Entertainment

'അന്ന് ലോൺ അ​ടയ്​ക്കാ​ൻ ക​ഴി​യാ​തെ ഷാ​രൂ​ഖ് ഖാന്‍റെ കാ​ർ ജപ്തി ചെയ്തു': ജൂഹി ചൗള പറയുന്നു

Juhi


ബോളിവുഡിന്‍റെ സ്വപ്നതാരങ്ങളാണ് ഷാരുഖ് ഖാനും ജൂഹി ചൗളയും. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീം ​കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്‍റെ (കെ​കെ​ആ​ർ) സ​ഹ ഉ​ട​മ​ക​ൾ എ​ന്ന​തി​ലു​പ​രി തൊണ്ണൂറുകളിലും രണ്ടായിരത്തിന്‍റെ തുടക്കത്തിലും നി​ര​വ​ധി ഹിറ്റ് സിനിമകളിൽ ഇവരുണ്ടായിരുന്നു. താരപദവിയിലേക്കെത്തും മുന്പ് ഷാരൂഖിന്‍റെ ജീവിതത്തിലെ ചില സംഭവങ്ങൾ താരം തുറന്നുപറഞ്ഞത് ആരാധകർക്കു ഞെട്ടലുണ്ടാക്കി.

ഗുജ​റാ​ത്ത് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ന​ട​ത്തി​യ ഒ​രു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെയാണു ഷാ​രൂ​ഖ് ഖാ​നെ​ക്കു​റി​ച്ചു​ള്ള ചില ഓർമകൾ ജൂഹി പ​ങ്കുവച്ചത്. ഷാ​രൂ​ഖ് സാ​മ്പ​ത്തി​ക​മാ​യി ന​ല്ല നി​ല​യി​ല​ല്ലാ​തി​രു​ന്ന കാലത്തെക്കുറിച്ചാണ് ജൂ​ഹി പറഞ്ഞത്.

""മുംബൈ​യി​ൽ വീ​ടി​ല്ലാ​ത്ത​തി​നാ​ൽ ഡ​ൽ​ഹി​യി​ൽനി​ന്നാ​ണ് ഷാരൂഖ് വന്നിരുന്നത്. ഷാരൂഖിനുവേ​ണ്ടി പാ​ച​കം ചെ​യ്യാ​ൻ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​വി​ടെ​യാ​ണ് താ​മ​സി​ച്ച​തെ​ന്ന് എ​നി​ക്കു​റ​പ്പി​ല്ല. യൂ​ണി​റ്റിലെ സാധാരണ ഭക്ഷണമാണ് ഷാരുഖ് കഴിച്ചിരുന്നത്.

ഷാരൂഖിന് വാഹനം ഉണ്ടായിരുന്നു. അ​തൊ​രു കറുത്ത ജി​പ്സി ആ​യി​രു​ന്നു. രാ​പ്പ​ക​ലി​ല്ലാ​തെ ഷാരൂഖ് ജോ​ലി ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. അ​വൻ ഒരുപാടു കഷ്ടപ്പെട്ടു. പണത്തിനും ബുദ്ധിമുട്ടുള്ള കാലമായിരുന്നു. ജിപ്സിയുടെ ലോൺ  അടയ്ക്കാൻ പല തവണ ഷാരൂഖിനു കഴിഞ്ഞില്ല. ഒരു ദിവസം ബാങ്കുകാർ ജിപ്സി ജപ്തി ചെയ്തുകൊണ്ടുപോയി.

​വ​ള​രെ നി​രാ​ശ​യോ​ടെ​യാ​ണ് ഷാരൂഖ് അന്ന് സെറ്റിൽ എ​ത്തി​യ​ത്. വിഷമിക്കേണ്ടെന്ന് ഞാൻ പറഞ്ഞു. ഒരു കാറിനു പകരം ധാരാളം കാറുകൾ വാങ്ങാൻ കഴിയുമെന്നും ഞാൻ ആശ്വസിപ്പിച്ചു. ഇപ്പോൾ നോക്കു, ഷാരൂഖ് എത്ര ഉയരത്തിലെത്തി''- ജൂഹി പറഞ്ഞു.