കലേഷ് രാമാനന്ദ് - ഹന്ന റെജി കോശി ചിത്രം ‘ഫെയ്‌സസി’ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

  1. Home
  2. Entertainment

കലേഷ് രാമാനന്ദ് - ഹന്ന റെജി കോശി ചിത്രം ‘ഫെയ്‌സസി’ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

faces


കലേഷ് രാമാനന്ദും ഹന്ന റെജി കോശിയും പ്രധാന വേഷങ്ങളിൽ എത്തിയ ‘ഫെയ്‌സസ്’ (Faces) എന്ന ചിത്രത്തിലെ മനോഹരമായ വീഡിയോ ഗാനം പുറത്തിറങ്ങി. ഗോപി സുന്ദർ സംഗീതം നൽകിയ ഈ ഗാനത്തിന് വരികൾ കുറിച്ചത് ബി.കെ. ഹരിനാരായണൻ ആണ്. ആൻസി ഗോഡ്‌ഫ്രെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ നീലേഷ് ഇ.കെ. സംവിധാനം ചെയ്ത ചിത്രം മാർച്ച് ആറിനാണ് തിയേറ്ററുകളിൽ എത്തിയത്.

ഹൃദയം, വർഷങ്ങൾക്ക് ശേഷം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ കലേഷ് രാമാനന്ദ് നായകനായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സുമൻ സുദർശനനും നീലേഷും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ, റോച്ച് ആരോക്യരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗാനരംഗങ്ങളിലെ ദൃശ്യമികവും ഗോപി സുന്ദറിന്റെ സംഗീതവും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, ആർ.ജെ. വിജിത, ബിറ്റോ ഡേവിസ്, മറീന മൈക്കിൾ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കോളിൻസ് ജോസ് ഛായാഗ്രഹണവും മനു ഷാജു എഡിറ്റിംഗും നിർവ്വഹിച്ചു. വ്യത്യസ്തമായ പ്രമേയവുമായി എത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിലെ പുതിയ ഗാനം കൂടി എത്തിയതോടെ സിനിമയുടെ പ്രചാരണം കൂടുതൽ സജീവമായിരിക്കുകയാണ്.