കുറേ കാലം എന്റെ പേരിനോട് വെറുപ്പായിരുന്നു; കുറേ ബുള്ളിയിംഗ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്: കാളിദാസ് ജയറാം

  1. Home
  2. Entertainment

കുറേ കാലം എന്റെ പേരിനോട് വെറുപ്പായിരുന്നു; കുറേ ബുള്ളിയിംഗ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്: കാളിദാസ് ജയറാം

kalidas


മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനായ ജയറാമിന്റെ മകനാണ് കാളിദാസ് ജയറാം. ബാലതാരമായി മലയാള സിനിമയില്‍ എത്തി മലയാളികളുടെ മനസ് കവര്‍ന്ന നടനുമാണ് കാളിദാസ്. ഇപ്പോഴിതാ കാളിദാസ് ജയറാം തന്റെ പേരിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്. അച്ഛന്‍ തനിക്ക് എന്തുകൊണ്ട് ഈ പേരിട്ടു എന്നും എന്നാല്‍ തനിക്ക് ഈ പേര് ഇഷ്ടമല്ലായിരുന്നു എന്നും പറയുകയാണ് നടന്‍.

കുറേ കാലം എനിക്ക് എന്റെ പേരിനോട് വെറുപ്പായിരുന്നു. ഈ പേര് കാരണം സ്‌കൂളില്‍ എനിക്ക് കുറേ ബുള്ളിയിംഗ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒരു തമിഴ് സിനിമയില്‍ വിവേക് സര്‍ ചോദിക്കുന്നുണ്ട്, നീ വെറും ദാസാ ഇല്ലെ, ഡബുക്ക് ദാസാ എന്ന്. ആ ഡയലോഗ് എന്റെ സ്‌കൂളില്‍ ആകമാനം പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു. അതുകൊണ്ട് തന്നെ കുറേ കാലത്തേക്ക് ആ പേര് എനിക്ക് ഇഷ്ടമായിരുന്നു.

പിന്നെ ഞാന്‍ മനസിലാക്കി, ഇതുവരെ വേറെ ഒരു കാളിദാസിനെ ഞാന്‍ ഇതുവരെ കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടില്ല. അങ്ങനെ ഞാന്‍ ആ പേര് ഇഷ്ടപ്പെട്ട് തുടങ്ങി. എന്റെ അച്ഛന് ആ പേര് നേരത്തെ ഇഷ്ടമായിരുന്നു. ഒരുകുട്ടിയുണ്ടാകുമ്പോള്‍ ഈ പേര് ഇടണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് എനിക്ക് ആ പേര് ഇട്ടത്.

തനിക്ക് ധനുഷിനെ ഭയങ്കര ഇഷ്ടമാണ്. മയക്കം എന്ന എന്ന ചിത്രത്തിലൊക്കെ അദ്ദേഹം അഭിനയിക്കുന്ന രീതി ഭയങ്കര രസമാണ്. എല്ലാം നഷ്ടപ്പെടുമ്പോഴുള്ള കണ്ണിലുള്ള സങ്കടം മനസിലാക്കാം. ഒരു നടനെ സംബന്ധിച്ചിടത്തോളം അവരുടെ കണ്ണുകള്‍ പ്രധാനമാണ്. എല്ലാ ഇമോഷന്‍സും കണ്ണിലൂടെ പ്രസന്റ് ചെയ്യുന്ന നടനാണ് ധനുഷ് എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭിനയം ഇഷ്ടമാണെന്നും കാളിദാസ് ജയറാം പറഞ്ഞു.

സിനിമയില്‍ ആയിരുന്നില്ലെങ്കില്‍ താന്‍ ചിലപ്പോള്‍ ഒരു ഡ്രൈവര്‍ ആയിരുന്നേനെ എന്നും കാളിദാസ് ജയറാം പറയുന്നു. തനിക്ക് ഡ്രൈവിംഗ് അത്രയും ഇഷ്ടമാണെന്നും കാളിദാസ് ജയറാം പറയുന്നു.