ഒന്നര വർഷത്തിനുള്ളിൽ 30 കിലോയാണ് കുറച്ചത്; മാറ്റത്തിന് പിന്നിൽ കാരണമിത്; ശ്രീമയി

  1. Home
  2. Entertainment

ഒന്നര വർഷത്തിനുള്ളിൽ 30 കിലോയാണ് കുറച്ചത്; മാറ്റത്തിന് പിന്നിൽ കാരണമിത്; ശ്രീമയി

sreemayi


മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് കൽപ്പന. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു കൽപ്പനയുടെ അപ്രതീക്ഷിത വിയോഗം. കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയിയും. അമ്മയും അമ്മയുടെ സഹോദരിമാരുമെല്ലാം പേരെടുത്ത നടിമാരായതിനാൽ ശ്രീമയയിൽ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ശ്രീമയി. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. അമ്മയുമായി താരതമ്യം ചെയ്യുന്നത് തനിക്ക് ആശങ്കയാകാറുണ്ടെന്നും ശ്രീമയി പറയുന്നു.

ചെന്നൈയിൽ ഡ്രാമ സ്‌കൂളിലൊക്കെ പോകുമ്പോൾ നന്നായി ചെയ്യ്, അമ്മയെ പോലെ ചെയ്യ് എന്ന് പറയും. അപ്പോൾ നമ്മൾക്ക് തന്നെ ഭയം തോന്നും. അമ്മയെ പോലെ എനിക്ക് ചെയ്യാൻ പറ്റില്ല. എല്ലാവരും ഒരുപാട് പ്രതീക്ഷിക്കും. ഈ കുടുംബത്തിൽ നിന്നും വരുന്നതിനാൽ ഇവരുടെ രക്തത്തിൽ അഭിനയമുണ്ടെന്ന് കരുതും. നിങ്ങളൊക്കെ എന്തിന് ആക്ടിംഗ് സ്‌കൂളിൽ പോകുന്നു, നേരിട്ട് വായെന്ന് പറയും. പക്ഷെ വരുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. പതറാതെ നിന്ന് അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ശ്രീമയി ചൂണ്ടിക്കാട്ടി.

തന്റെ അമ്മൂമ്മയ്ക്ക് നല്ല ഹ്യൂമർ സെൻസാണ്. ചിരിക്കാതെ സംസാരിക്കും. തന്റെ അമ്മയ്ക്ക് മോണോ ആക്ട് പഠിപ്പിച്ച് കൊടുത്തത് അമ്മൂമ്മയാണ്. സ്‌കൂളിൽ മോണോ ആക്ട് കൽപനയുടെ സഹോദരിമാർ എന്നാണ് മറ്റുള്ളവർ അറിയപ്പെട്ടത്. അമ്മയുടെ സഹോദരിമാരായ ഉർവശിയും കലാ രഞ്ജിനിയും അധികം സംസാരിക്കാത്തവരാണ്. രണ്ട് പേരും സിനിമയിൽ വന്ന ശേഷം കോമഡി ക്യാരക്ടർ കൊടുത്തപ്പോൾ അവർ പെട്ടെന്ന് ചെയ്തു. അവരുടെ രക്തത്തിൽ ഹാസ്യമുണ്ട്. അത് ഞങ്ങൾക്കും വന്നു.

ഇങ്ങനെ കോമഡിയോടെ സംസാരിക്കാൻ പറ്റുമോ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. നീ കോമഡി ചെയ്യുമോ എല്ലാവരും ചോദിക്കും. പക്ഷെ സംസാരിച്ച് തുടങ്ങിയപ്പോൾ തനിക്ക് സരളമായി കോമഡി പറയാൻ പറ്റുന്നുണ്ടെന്നും ശ്രീമയി വ്യക്തമാക്കി. അമ്മ കോമഡിയായി എന്നെ കളിയാക്കും. ബോഡി ഷെയ്മിംഗ് ചെയ്തതല്ല. പക്ഷെ എങ്ങനെയെങ്കിലും പ്രൂവ് ചെയ്യണമെന്ന് ഞാൻ കരുതി. കാരണം അമ്മ എന്നേക്കാൾ മെലിഞ്ഞിട്ടാണ്. വ്യായാമം ചെയ്തു. സ്‌കൂളിൽ പോകുന്ന സമയമാണ്.

എല്ലാവരും ഇത്തരം വസ്ത്രങ്ങളെല്ലാം ധരിക്കുന്നു, എനിക്കും ധരിക്കണമെന്ന് കരുതി കണ്ണിൽ കണ്ട വ്യായാമമൊക്കെ ചെയ്യും. ജിമ്മിൽ പോകും. ഒന്നര വർഷത്തിനുള്ളിൽ 30 കിലോ ഭാരം കുറച്ചു. ആ സമയത്ത് ഭയങ്കരമായി എക്‌സൈസ് ചെയ്‌തെങ്കിലും ഇപ്പോൾ അതൊന്നും ഇല്ല. ഇപ്പോൾ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാൻ പറ്റാറില്ലെന്നും ശ്രീമയി പറഞ്ഞു. ശ്രീമയിയെക്കൂടാതെ ഉർവശിയുടെ മകൾ തേജാലക്ഷ്മിയും അഭിനയ രംഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ്.