കമല്‍ ഹാസന്‍ ആശുപത്രിയില്‍

  1. Home
  2. Entertainment

കമല്‍ ഹാസന്‍ ആശുപത്രിയില്‍

kamal


തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥതകളെ തുടര്‍ന്നാണ് താരത്തെ ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് ചികിത്സാ ചെക്കപ്പുകള്‍ക്കു വേണ്ടിയാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ താരം പനി ബാധിതനായെന്നും അതിന് ചികിത്സതേടിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ ഹൈദരാബാദില്‍ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പനി വരുകയുമായിരുന്നു. കുറച്ചു ദിവസത്തേക്ക് നിര്‍ബന്ധിത വിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. വൈകാതെ അദ്ദേഹം ആശുപത്രി വിടും.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വിന്റെ ഷൂട്ടിങ് തിരക്കിലാണ് കമല്‍ ഹാസന്‍. കാജള്‍ അഗര്‍വാള്‍ ചിത്രത്തില്‍ നായികയായെത്തുന്നു.കൂടാതെ ബി?ഗ് ബോസ് സൂസണ്‍ 6ന്റെ തിരക്കിലുമാണ് താരം. ഇന്ത്യന്‍ 2വിന്റെ ഷൂട്ടിനു ശേഷം മണിരത്‌നത്തിനൊപ്പമുള്ള പുതിയ ചിത്രത്തിനൊപ്പം ചേരും.