'ഇന്ത്യൻ സ്ത്രീകളാണ് ഏറ്റവും മികച്ചവർ': ദീപിക പദുകോണിനെ പ്രശംസിച്ച് കങ്കണ

  1. Home
  2. Entertainment

'ഇന്ത്യൻ സ്ത്രീകളാണ് ഏറ്റവും മികച്ചവർ': ദീപിക പദുകോണിനെ പ്രശംസിച്ച് കങ്കണ

deepika padukone and kangana


സ്കർ വേദിയിൽ അവതാരികയായി എത്തിയ ബോളിവുഡ് താരസുന്ദരി ദീപിക പദുകോണിനെ പ്രശംസിച്ച് നടി കങ്കണ. രാജ്യത്തിന്റെ പ്രതിച്ഛായയും യശസും ഉയര്‍ത്തി പിടിച്ച് സംസാരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇന്ത്യന്‍ സ്ത്രീകളാണ് ഏറ്റവും മികച്ചവരെന്ന് ദീപികയിലൂടെ തെളിഞ്ഞെന്ന് കങ്കണ ട്വീറ്റ് ചെയ്തു.

‘ദീപിക പദുകോണ്‍ എത്ര മനോഹരിയാണ്. രാജ്യത്തിന്റെ പ്രതിച്ഛായ യശസും ഉയര്‍ത്തി പിടിച്ച് വളരെ ആത്മവിശ്വാസത്തോടേയും മനോഹരമായും സംസാരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ത്യന്‍ സ്ത്രീകളാണ് ഏറ്റവും മികച്ചവരെന്നുള്ളതിന്റെ സാക്ഷ്യമായി ദീപിക പദുകോണ്‍ തല ഉയര്‍ത്തി നില്‍ക്കുന്നു’, എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. പിന്നാലെ നിരവധി പേരാണ് ദീപികയെ പ്രശംസിച്ച് കൊണ്ട് രം​ഗത്തുവന്നത്. 

കറുത്ത ഗൗണ്‍ ധരിച്ച് പഴയ ഹോളിവുഡ് സ്‌റ്റൈലിലാണ് ദീപിക ഓസ്‌കര്‍ വേദിയില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓസ്കര്‍ പുരസ്കാര നിശയില്‍ പതിനാറ് അവതാരകരാണ് ഉണ്ടായിരുന്നത്, അവരുടെ കൂട്ടത്തിലെ ഏക ഇന്ത്യന്‍ വ്യക്തിയായിരുന്നു ദീപിക. ഓസ്കറില്‍ മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയ ആര്‍ആര്‍ആറിലെ ഗാനത്തിന്‍റെ പെര്‍ഫോമന്‍സിന് മുന്‍പ് ഗാനം പരിചയപ്പെടുത്തിയാണ് ദീപിക ഓസ്കര്‍ വേദിയില്‍ എത്തിയത്. രസകരമായി  പാട്ടിനെ പരിചയപ്പെടുത്തി ദീപിക സദസ്സിന്റെ കയ്യടിയും നേടി.

ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര്‍ആര്‍ആര്‍ നേട്ടം കൊയ്തപ്പോള്‍, ദി എലിഫന്‍റ് വിസ്പറേഴ്സ മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടു. കാര്‍ത്തിനി ഗോണ്‍സാല്‍വെസ് ആണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തത്. മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് എലിഫന്‍റ് വിസ്പേറേഴ്സ് പറയുന്നത്. തമിഴ്‌നാട്ടിലെ ഗോത്ര വിഭാഗത്തില്‍പെട്ട ബൊമ്മന്‍, ബെല്ല ദമ്പതികളുടെ ജീവിതം ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിക്കാൻ കാര്‍ത്തിനി ഗോണ്‍സാല്‍വെസിന് സാധിച്ചു. നെറ്റ്ഫ്ലിക്സില്‍ ഈ ഹ്രസ്വ ചിത്രം കാണാനാകും. ഗുനീത് മോംഗ ആണ് നിര്‍മ്മാണം.