ആഫ്രിക്കയിൽ അവധിക്കാലം ആഘോഷിച്ച് കരീന കപൂറും കുടുംബവും

  1. Home
  2. Entertainment

ആഫ്രിക്കയിൽ അവധിക്കാലം ആഘോഷിച്ച് കരീന കപൂറും കുടുംബവും

KARINA KAPOOR


ആഫ്രിക്കയിൽ അവധിക്കാലം ആഘോഷിക്കുന്ന സെയ്ഫ് അലി ഖാന്റെയും മക്കളുടെയും പുതിയ ചിത്രങ്ങൾ പുറത്തു വിട്ട് കരീന കപൂർ. മക്കളായ തൈമൂറിന്റെയും ജഹാംഗീറിന്റെയും ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് സെയ്ഫ് അലി ഖാനും കുടുംബവും അവധിക്കാലം  ആഘോഷിക്കാനായി ആഫ്രിക്കയിലേക്ക് പോയത്. ചൊവ്വാഴ്ച ആഫ്രിക്കയിലെത്തിയ കുടുംബം അവിടത്തെ ഒരു വന്യജീവി പാർക്ക് സന്ദർശിച്ചതിന്റെ ചിത്രങ്ങളും പങ്കുവെച്ചു. 

“അങ്ങനെ ഞങ്ങളുടെ സാഹസികത ആരംഭിക്കുന്നു… ദൈവം ആഫ്രിക്കയെ അനുഗ്രഹിക്കട്ടെ.” എന്ന അടിക്കുറിപ്പോടെയാണ്‌ തന്റെ ഇൻസ്റ്റാഗ്രാമിൽ കരീന സ്റ്റോറിൽ പങ്കുവെച്ചത്. കഴിഞ്ഞ മാസമായിരുന്നു കരീനയും സെയ്ഫും ജെഹിന്റെ രണ്ടാം പിറന്നാൾ ആഘോഷിച്ചത്.  തനിക്ക് രണ്ടാമതൊരു കുഞ്ഞുണ്ടാവാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും, തൈമൂറിന്റെ സാധനങ്ങൾ എല്ലാം അവനുവേണ്ടി കരുതി വെച്ചിരുന്നുവെന്നും കരീന മുൻപ് പറഞ്ഞിട്ടുണ്ട്.