'മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026' കിരീടം സ്വന്തമാക്കി മലയാളി താരം കസിയ ലിസ് മേജോ

  1. Home
  2. Entertainment

'മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026' കിരീടം സ്വന്തമാക്കി മലയാളി താരം കസിയ ലിസ് മേജോ

kaziah


'മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026' സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടി മലയാളി താരം കസിയ ലിസ് മേജോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 52 മത്സരാർഥികളെ പിന്നിലാക്കിയാണ് 19കാരിയായ കസിയയുടെ ഈ നേട്ടം. ജയ്പുരിലെ സീ സ്റ്റുഡിയോസിൽ നടന്ന മത്സരത്തിൽ സുസ്മിത സെൻ നേതൃത്വം നൽകിയ വിധികർത്താക്കളാണ് വിജയിയെ തിരഞ്ഞെടുത്തത്. വരാനിരിക്കുന്ന നവംബറിൽ പ്യുർട്ടോറിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്‌സ് വേദിയിൽ കസിയ ഇന്ത്യയെ പ്രതിനിധീകരിക്കും.

ആലപ്പുഴ സ്വദേശിയായ കസിയ പഠിച്ചതും വളർന്നതും അബുദാബിയിലാണ്. നിലവിൽ നിയമ വിദ്യാർഥിയും മോഡലുമായ താരം, 2025-ൽ നടന്ന 'മിസ് ടീൻ ഇന്റർനാഷണൽ' മത്സരത്തിൽ ഒന്നാം റണ്ണറപ്പായിരുന്നു. മത്സരത്തിൽ തമിഴ്‌നാട് സ്വദേശി വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായും ('മിസ് ഇന്റർനാഷണൽ ഇന്ത്യ 2026') ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതാവ്‌ലേക്കർ സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.