അനിരുദ്ധ് സുഹൃത്ത് മാത്രം, എല്ലാം തെറ്റായ വാർത്തകൾ, ; വിവാഹവാർത്തയിൽ പ്രതികരിച്ച് കീർത്തി സുരേഷ്

  1. Home
  2. Entertainment

അനിരുദ്ധ് സുഹൃത്ത് മാത്രം, എല്ലാം തെറ്റായ വാർത്തകൾ, ; വിവാഹവാർത്തയിൽ പ്രതികരിച്ച് കീർത്തി സുരേഷ്

KEERTHI SURESH


സോഷ്യൽ മീഡിയകളിൽ കഴിഞ്ഞ ദിവസം ഒരു ചൂടേറിയ വാർത്ത പരന്നു. നടി കീർത്തി സുരേഷും സം​ഗീത സംവിധായകൻ അനിരുദ്ധും വിവാഹിതരാകാൻ പോകുന്നു എന്നതായിരുന്നു ആ വാർത്ത. എന്നാലിപ്പോൾ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. ഒരു ദേശീയ മാധ്യമത്തോടായിരുന്നു തന്റെ വിവാഹത്തേക്കുറിച്ച് കീർത്തി വ്യക്തത വരുത്തിയത്.

താനും അനിരുദ്ധും വിവാഹിതരാവുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് കീർത്തി സുരേഷ് പറഞ്ഞു. അനിരുദ്ധ് തന്റെ നല്ല സുഹൃത്ത് മാത്രമാണ്. നടക്കേണ്ട സമയത്ത് വിവാഹം നടക്കുമെന്നും കീർത്തി പറഞ്ഞു.

നേരത്തേ കീർത്തിയുടെ പിതാവും നിർമാതാവുമായ ജി. സുരേഷ് കുമാറും ഈ വാർത്ത നിഷേധിച്ചിരുന്നു. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും ജി. സുരേഷ് കുമാര്‍ വ്യക്തമാക്കി.

മുമ്പും കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നുമായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് അന്ന് കീർത്തി പ്രതികരിച്ചത്. ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്ന് ജി. സുരേഷ് കുമാറും അന്ന് പ്രതികരിച്ചിരുന്നു.