രാജാ യുവരാജാ... രാജാസാബിലെ ക്രിസ്മസ് പ്രൊമോ പുറത്ത്; ചിത്രം ജനുവരി 9-ന് തിയേറ്ററുകളിൽ

  1. Home
  2. Entertainment

രാജാ യുവരാജാ... രാജാസാബിലെ ക്രിസ്മസ് പ്രൊമോ പുറത്ത്; ചിത്രം ജനുവരി 9-ന് തിയേറ്ററുകളിൽ

raja


പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ഹൊറർ-ഫാന്റസി ചിത്രം 'രാജാസാബി'ന്റെ പുതിയ ക്രിസ്മസ് സ്പെഷ്യൽ പ്രൊമോ പുറത്തിറങ്ങി. 'രാജാ യുവരാജാ...' എന്ന് തുടങ്ങുന്ന പ്രൊമോ വീഡിയോ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ 'സഹാനാ', 'റിബൽ സാബ്' എന്നീ ഗാനങ്ങൾ വലിയ തരംഗമായതിന് പിന്നാലെയാണ് പുതിയ പ്രൊമോ എത്തിയിരിക്കുന്നത്. ചിത്രം ജനുവരി ഒൻപതിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

മാരുതി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ പ്രഭാസ് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്നാണ് സൂചനകൾ. സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, നിധി അഗർവാൾ, മാളവിക മോഹനൻ എന്നിവരടങ്ങുന്ന വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹൊററും കോമഡിയും ഫാൻറസിയും ഒത്തുചേരുന്ന ഒരു സമ്പൂർണ്ണ എന്റർടെയ്‌നറായിരിക്കും. കൽക്കി 2898 എ.ഡിക്ക് ശേഷം എത്തുന്ന പ്രഭാസ് ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് സിനിമാലോകം ഇതിന് നൽകുന്നത്.

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് നിർമ്മിക്കുന്ന രാജാസാബ് മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. തമൻ എസ് സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന് കാർത്തിക് പളനിയാണ് ക്യാമറ ചലിപ്പിക്കുന്നത്. ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ വിഎഫ്എക്സ് കൈകാര്യം ചെയ്യുന്ന ചിത്രം ദൃശ്യവിസ്മയമായിരിക്കുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.