'പരസ്പരം ചുംബിക്കുന്നത് അതിമനോഹരമായ കാര്യം, പുറമേ നിന്നു നോക്കുന്നവര്‍ക്ക് പല അഭിപ്രായങ്ങളുമുണ്ടാവാം': ശ്രിയ ശരണ്‍

  1. Home
  2. Entertainment

'പരസ്പരം ചുംബിക്കുന്നത് അതിമനോഹരമായ കാര്യം, പുറമേ നിന്നു നോക്കുന്നവര്‍ക്ക് പല അഭിപ്രായങ്ങളുമുണ്ടാവാം': ശ്രിയ ശരണ്‍

sheraya


 

ഇന്ത്യന്‍ വെള്ളിത്തിരയിലെ സൗന്ദര്യതാരകമാണ് നടി ശ്രിയ ശരണ്‍. മലയാളികള്‍ക്കും ശ്രിയ സുപരിചിതയാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ശ്രിയ സ്‌ക്രീന്‍ പങ്കുവച്ചിട്ടുണ്ട്. ചെറിയ ഇടവേളകള്‍ വന്നെങ്കിലും വീണ്ടും സിനിമയില്‍ സജീവമാവുകയാണ് താരം. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ശ്രിയയാണ് നായികയായി അഭിനയിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനുകളില്‍ ഭര്‍ത്താവ് ആന്‍ഡ്രു ഉണ്ടായിരുന്നു.

ദൃശ്യത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ശ്രിയയും ആന്‍ഡ്രുവും പരസ്പരം ചുംബിച്ച ദൃശ്യങ്ങള്‍ വൈറലായി മാറിയിരുന്നു. സംഭവം വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവക്കുയും ചെയ്തു. ഭര്‍ത്താവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇരുവരും പരസ്പരം ചുംബിച്ചത്. ഭാര്യയും ഭര്‍ത്താവുമാണെങ്കിലും പൊതുസ്ഥലത്ത് താരങ്ങള്‍ ചുംബിച്ചത് പലരെയും ചൊടിപ്പിച്ചു. സമൂഹ മാധ്യമങ്ങളില്‍ നിന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പലയിടത്തും പരിഹാസങ്ങള്‍ വന്നതോടെ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് ശ്രിയ തന്നെ രംഗത്ത് വന്നിരിന്നു. 

രണ്ട് ആളുകള്‍ പരസ്പരം ചുംബിക്കുന്നത് അതിമനോഹരമായ കാര്യമാണ്. പുറമേ നിന്നു നോക്കുന്നവര്‍ക്ക് അതില്‍ പല അഭിപ്രായങ്ങളുമുണ്ടാവാം. സിനിമയില്‍ നിങ്ങള്‍ ചില കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് ഒരിക്കലും അവരുടെ യഥാര്‍ഥ ജീവിതമല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ അങ്ങനെ ആയിരിക്കില്ല. എനിക്കേറ്റവും പ്രിയപ്പെട്ട നിമിഷത്തില്‍ ഒരു ചുംബനം തരുക എന്നത് ഭര്‍ത്താവ് ആന്‍ഡ്രുവിനെ സംബന്ധിച്ച് സാധാരണ കാര്യമാണെന്നും ശ്രിയ പറഞ്ഞു.