കുഞ്ചാക്കോ ബോബൻ- ലിജോമോൾ ജോസ് ചിത്രം ‘ഉന്മാദം’ ജൂലൈ 31-ന്

  1. Home
  2. Entertainment

കുഞ്ചാക്കോ ബോബൻ- ലിജോമോൾ ജോസ് ചിത്രം ‘ഉന്മാദം’ ജൂലൈ 31-ന്

unmadham


കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ഉന്മാദം' ജൂലൈ 31-ന് തിയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധായകനാകുന്ന ഈ ചിത്രം പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമാണ്. പോലീസ് സ്റ്റേഷനിലെ ഫയൽ കൂമ്പാരങ്ങൾക്ക് നടുവിൽ നിൽക്കുന്ന കുഞ്ചാക്കോ ബോബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പോലീസ് കോൺസ്റ്റബിൾ, അമാനുഷിക സ്വഭാവമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു പഴയ കേസ് പുനരന്വേഷിക്കുന്നതും തുടർന്നുണ്ടാകുന്ന നിഗൂഢതകളുമാണ് ചിത്രത്തിന്റെ പ്രമേയം. ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീർ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

'ഇഷ്‌ക്' എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ കിരൺ ദാസ് തന്നെയാണ് ഈ ചിത്രത്തിന്റെയും എഡിറ്റിങ് നിർവ്വഹിക്കുന്നത്. അർജുൻ സേതു ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതവും നിർവ്വഹിക്കുന്ന ചിത്രം ജൂലൈ അവസാനത്തോടെ തിയേറ്ററുകളിൽ ആവേശം തീർക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.