കുഞ്ചാക്കോ ബോബൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഏപ്രിൽ 15-ന് തിയേറ്ററുകളിലേക്ക്

  1. Home
  2. Entertainment

കുഞ്ചാക്കോ ബോബൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഏപ്രിൽ 15-ന് തിയേറ്ററുകളിലേക്ക്

kunchako


പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഏപ്രിൽ 15-ന് പ്രദർശനത്തിനെത്തും. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ വയനാട് തിരുനെല്ലി പഞ്ചായത്തിലെ ഒരു ആരോഗ്യ കേന്ദ്രം ജീവനക്കാരനായ 'സേതു' എന്ന കഥാപാത്രമായാണ് ചാക്കോച്ചൻ എത്തുന്നത്. മാസ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന തരത്തിൽ ആക്ഷനും പ്രണയവും നിറഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജ് ആയിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനികളായ മാജിക് ഫ്രെയിംസും (ലിസ്റ്റിൻ സ്റ്റീഫൻ) ഉദയ പിക്ചേഴ്സും (കുഞ്ചാക്കോ ബോബൻ) ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിൽ ഒരു റേഡിയോയും സുപ്രധാനമായ ഒരു കഥാപാത്രമായി മാറുന്നുണ്ട്. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

അർജുൻ സേതു ക്യാമറയും ഡോൺ വിൻസന്റ് സംഗീതവും നിർവ്വഹിക്കുന്ന ചിത്രം മാജിക് ഫ്രെയിംസ് റിലീസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. 'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർ ഹിറ്റിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാളും കുഞ്ചാക്കോ ബോബനും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.