സിബിഐയിലെ ഫൈറ്റിനിടയ്ക്ക് ശരിക്കും ചവിട്ട് കിട്ടി, സഹികെട്ട് ഞാൻ തിരിച്ചു തല്ലി; കുണ്ടറ ജോണി

  1. Home
  2. Entertainment

സിബിഐയിലെ ഫൈറ്റിനിടയ്ക്ക് ശരിക്കും ചവിട്ട് കിട്ടി, സഹികെട്ട് ഞാൻ തിരിച്ചു തല്ലി; കുണ്ടറ ജോണി

jhony


മലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് കുണ്ടറ ജോണി. വില്ലൻ വേഷങ്ങളാണ് ജോണിയെ താരമാക്കുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിലെ മിക്ക നടന്മാരുടെ കൂടെയും ഫൈറ്റ് രംഗങ്ങൾ ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ സിബിഐ ഡയറിക്കുറിപ്പിന്റെ ചിത്രീകരണത്തിനിടെ ഒരു നടനെ തനിക്ക് തല്ലേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് ജോണി.

സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ചിലർ കാണികൾക്ക് മുന്നിൽ ഷൈൻ ചെയ്യാൻ കയ്യിൽ നിന്നുമിടുകയും ആവശ്യത്തിൽ കൂടുതൽ ശക്തി പ്രയോഗിച്ച് അടിക്കുകയും ചെയ്യുമെന്നാണ് കുണ്ടറ ജോണി പറയുന്നത്. 

'അടിയൊക്കെ ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. രണ്ട് മൂന്ന് തവണ മാറി നിൽക്കും. പിന്നെ ഞാൻ തിരിച്ച് ഒന്നങ്ങ് കൊടുക്കും. ചിലർ അബദ്ധം കാരണം അടിക്കുന്നതല്ല. ആളുകൾ നോക്കി നിൽക്കുമ്പോൾ ഷോയ്ക്ക് ചെയ്യുന്നതാണ്. പേര് പറയുന്നില്ല. അങ്ങനെ കിട്ടിയിട്ടുണ്ട്. സിബിഐ ഡയറിക്കുറിപ്പ്. ഞാൻ ഫൈറ്റ് ചെയ്തയാളെ നിങ്ങൾക്കറിയാം. പുള്ളിയുടെ ആദ്യത്തെ ചവിട്ട് എന്റെ ദേഹത്താണ് കൊണ്ടത്. ഞാൻ പറഞ്ഞു ഫോഴ്സിലാണ് കൊണ്ടത്. അണ്ണാ അണ്ണാ സോറിയെന്ന് പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല. രണ്ടാമതും കൊണ്ടു. രണ്ട് പ്രാവശ്യമായി. ഇത്രയും വെയിറ്റ് വേണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോഴും അണ്ണാ അണ്ണാന്ന് പറഞ്ഞു വന്നു.

മൂന്നമതുമായി. അടുത്തതിൽ പുള്ളിയുടെ അടി ബ്ലോക് ചെയ്തിട്ട് കൊടുക്കുന്നതാണ്. ഞാൻ കേറ്റിയങ്ങ് കൊടുത്തു. പിന്നെ ഒരടിയും ദേഹത്ത് കൊണ്ടില്ല. ഗ്യാപ്പിൽ കൂടയേ പോകൂ. ചിലരുണ്ട് കാണികൾ കൂടി നിൽക്കുമ്പോൾ അവരുടെ മുന്നിൽ ഷൈൻ ചെയ്യാൻ ചെയ്യുന്നതാണ്. ശ്രദ്ധിച്ചു ചെയ്യുന്നവരുമുണ്ട്. ഞാൻ മമ്മൂട്ടിയും മോഹൻലാലുമൊക്കെയായി ഒരുപാട് ഫൈറ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടിട്ടില്ല. എന്റെ അവരുടെ ദേഹത്തും അവരുടെ അടി എന്റെ ദേഹത്തും കൊണ്ടിട്ടില്ലെന്ന് ജോണി പറയുന്നു.

ഞാൻ പേര് പറയുന്നില്ല. ചിലർ കാണികളുള്ളപ്പോൾ ഓവർ ഡു ചെയ്യും. ചാടി ചവിട്ടുക, മാഷ് കമ്പോസ് ചെയ്തത് കഴിഞ്ഞ് ഒരെണ്ണം കയ്യിൽ നിന്ന് ഇടുകയൊക്കെ. മാഷ് ഒരെണ്ണം കമ്പോസ് ചെയ്തിട്ടുണ്ടാകും. നമ്മളത് ചെയ്ത് മാറി നിൽക്കുമ്പോൾ ഒരെണ്ണം തരും. അത് കയ്യിൽ നിന്നും ഇടുന്നതായിരിക്കുമെന്നും അദ്ദേഹം പറയുന്നു. വില്ലൻ വേഷങ്ങൾക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്ന പ്രതികരണങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

ആദ്യത്തെ കാലത്തൊക്കെ എന്നെ കാണുമ്പോൾ സ്ത്രീകൾ സാരിയെടുത്ത് മര്യാദയ്ക്കിടും. ഇഷ്ടം പോലെ അനുഭവമുണ്ടായിട്ടുണ്ട്. ഉപ്പുകണ്ടം ബ്രദേഴ്സിൽ ഞാൻ ശാന്തികൃഷ്ണയെ ചവിട്ടുന്ന രംഗമുണ്ട്. അവർ ഗർഭിണിയായിരിക്കും, ചവിട്ട് രക്തം വരുന്നതാണ്. കൊല്ലത്തു നിന്നും ഞാനും കാറിൽ വരികയാണ്. വണ്ടി ട്രാഫിക്കിൽ നിൽക്കുന്നു. പടം വിട്ട് ആളുകൾ വരുന്നു. ഒരു വയസായ സ്ത്രീ വന്നിട്ട് വച്ച് അടിച്ച് തരുമെന്ന് പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഞാനേയുള്ളൂ. ആ പെൺകൊച്ചിനോട് എന്തുവാ ചെയ്തതെന്ന് ചോദിച്ചു.

ആരോടാണ് പറയുന്നതെന്ന് മനസിലാക്കാതെ ഞാൻ നിന്നപ്പോൾ ഭാര്യ പറഞ്ഞു നിങ്ങളെ തന്നെയാണെന്ന്. അവർ സിനിമ കണ്ട് ഇറങ്ങി വരികയായിരുന്നു. പത്തറുപത് വയസുള്ള സ്ത്രീയായിരുന്നു. അതുപോലെ ഇഷ്ടം പോലെയുണ്ടായിട്ടുണ്ട്. ചെങ്കോലിൽ എന്റെ ഭാര്യയായ സ്ത്രീ എന്നെ കാണാൻ വരുമ്പോൾ തീരെ വയ്യ മൂത്രമൊന്നും പോകുന്നില്ലെന്ന് പറയുന്നുണ്ട്. പിന്നീടൊരു കല്യാണത്തിന് പോയി. അപ്പോഴൊരു ചെറുപ്പക്കാരി വന്ന് ഇപ്പോൾ മൂത്രമൊക്കെ പോകുന്നുണ്ടോ എന്ന് ചോദിച്ചുവെന്നും അദ്ദേഹം പറയുന്നു.

നമ്മൾ അഭിനയിച്ചുവെങ്കിലും മറന്നു പോകുമല്ലോ. എനിക്ക് മനസിലായില്ല. അവരെ പറഞ്ഞിട്ട് കാര്യമില്ല. അവർ ആ സിനിമ അത്രത്തോളം ഉൾക്കൊണ്ട് കണ്ടതു കൊണ്ടാണെന്നാണ് ജോണി പറയുന്നത്.