ലുക്മാൻ - ബിനു പപ്പു ടീം വീണ്ടും; 'ബോംബെ പോസിറ്റീവി'ന്റെ ചിത്രീകരണം പൂർത്തിയായി

  1. Home
  2. Entertainment

ലുക്മാൻ - ബിനു പപ്പു ടീം വീണ്ടും; 'ബോംബെ പോസിറ്റീവി'ന്റെ ചിത്രീകരണം പൂർത്തിയായി

bombay positive


ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ - ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയായ ബോംബെ പോസിറ്റീവിന്റെ ചിത്രീകരണം പൂർത്തിയായി. ഉണ്ണി മൂവീസ്, ഹരീഷ് കുമാർ എന്നിവയുടെ ബാനറിൽ  ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീവൻ ആണ്. അജിത് ആണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത്. 

ഇവർക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്‌സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ,  ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് രഞ്ജിൻ രാജ്, എഡിറ്റർ അരുൺ രാഘവ് എന്നിവരാണ്. വി കെ പ്രദീപ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോറഗ്രാഫർ അനുലാൽ ആണ് സ്റ്റിൽസ് കൈകാര്യം ചെയുന്നത്. സുജിത് കുമാർ ഫിനിക്‌സ് കാസ്റ്റിംഗ് ഡയറക്ടർ ആണ് ഈ ചിത്രത്തിലെ കാസ്റ്റിംഗ് നിർവഹിച്ചത്. പിആർഒ ശബരി