'ഇപ്പോൾ ഞാനൊരു നെപ്പോ കിഡാണ്; പൃഥ്വിരാജുമായി താരതമ്യം ചെയ്യുമ്പോൾ എനിക്കത് അംഗീകരിക്കാൻ സാധിക്കില്ല, മറിച്ച് അഭിമാനമുണ്ട്'; മാധവ്

  1. Home
  2. Entertainment

'ഇപ്പോൾ ഞാനൊരു നെപ്പോ കിഡാണ്; പൃഥ്വിരാജുമായി താരതമ്യം ചെയ്യുമ്പോൾ എനിക്കത് അംഗീകരിക്കാൻ സാധിക്കില്ല, മറിച്ച് അഭിമാനമുണ്ട്'; മാധവ്

madhav-suresh


പൃഥ്വിരാജിനെ പോലൊരു സിനിമാതാരവുമായി തന്നെ താരതമ്യം ചെയ്തതിൽ അഭിമാനമുണ്ടെന്ന് സുരേഷ്‌ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. സോഷ്യൽമീഡിയയിൽ തനിക്കെതിരെ ഉയർന്നുവന്ന മോശം കമന്റുകളോട് പ്രതികരിക്കുകയായിരുന്നു മാധവ് സുരേഷ്. 

'സിനിമ ഇറങ്ങുന്നതിന് മുൻപായാലും ശേഷമായാലും ആളുകൾ എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നത് എന്നെ ബാധിക്കാറില്ല. സമയം പാഴാക്കാൻ അവർക്ക് താൽപര്യമുണ്ടെങ്കിൽ ചെയ്തോട്ടെ. അത് ശ്രദ്ധിക്കുന്നില്ല. ആളുകളുടെ പോസിറ്റീവ് അഭിപ്രായങ്ങൾ ഞാൻ സ്വീകരിക്കും. പൃഥ്വിരാജ് എന്ന നടനുമായി എന്നെ താരതമ്യം ചെയ്യുമ്പോൾ എനിക്കത് അംഗീകരിക്കാൻ സാധിക്കില്ല. മറിച്ച് അഭിമാനമുണ്ട്. അദ്ദേഹം ഒരു നടൻ മാത്രമല്ല. സംവിധായകൻ,നിർമാതാവ്, ഗായകൻ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ്.

ഞാൻ ഓവറാണെന്ന് വിചാരിക്കുന്നതും അവരുടെ കാഴ്ചപ്പാടാണ്. ഇതൊന്നും കൊണ്ടല്ല ഞാൻ ജീവിക്കുന്നത്. 'ഗഗനചാരി' എന്ന സിനിമയുടെ ഫാൻ ഷോയ്ക്കിടയിലും ഞാൻ പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങൾ പറയുന്നതാണ് ആദ്യം പ്രേക്ഷകൾ കേൾക്കുന്നത്. അതുകേട്ടാണ് താരങ്ങളെക്കുറിച്ച് അവർ വിലയിരുത്തലുകൾ നടത്തുന്നത്. അതുപോലെ താരങ്ങൾ പറയുന്നത് ശ്രദ്ധിച്ച് കേൾക്കേണ്ടതും പ്രേക്ഷകരുടെ ഉത്തരവാദിത്തമാണ്. അത് ചെയ്തിരുന്നുവെങ്കിൽ സുരേഷ്ഗോപിയാണ് മലയാളം സിനിമ ഉണ്ടാക്കിയതെന്ന പ്രസ്താവന ഉണ്ടാകില്ലായിരുന്നു.

ഒരാൾ പറഞ്ഞത് വളച്ചൊടിച്ച് സംസാരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നുണ്ടോ പബ്ലിക് ഫിഗറിന്റെ മക്കളായി ജനിക്കുന്നവരെല്ലാം അവരുടെ മാതാപിതാക്കളുടെ വില കളയാതെ നോക്കണമെന്ന ഉത്തരവാദിത്തമുണ്ട്. ഇപ്പോൾ ഞാനൊരു നെപ്പോ കിഡാണ്. അതിപ്പോൾ സുരേഷ്ഗോപിയുടെ മക്കൾക്ക് മാത്രമുളളതല്ല. സമൂഹം തന്നെ ഉണ്ടാക്കി തന്ന ഉത്തരവാദിത്തമാണത്. ഓരോ അഭിനേതാവിനും സിനിമയെ പഠിക്കാനുളള സമയം നൽകുകയെന്നതാണ്. അതുകഴിഞ്ഞിട്ട് ഞാൻ നെപ്പോ കിഡാണോ ഫ്ളോപ്പ് ആക്ടറാണോയെന്ന് തീരുമാനിക്കാം'- മാധവ് സുരേഷ് പറഞ്ഞു.