മധു സി. നാരായണൻ–നസ്ലിൻ ചിത്രം ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം തുടങ്ങി

  1. Home
  2. Entertainment

മധു സി. നാരായണൻ–നസ്ലിൻ ചിത്രം ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം തുടങ്ങി

image


ആഗോളതലത്തിൽ ശ്രദ്ധ നേടിയ 'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ മധു സി. നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു. ഡോക്ടർ അനന്തു പ്രൊഡക്ഷൻസും സൈലന്റ് കാറ്റ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ അവസാന വാരത്തിലാണ് നടന്നത്.

നസ്ലിൻ നായകനാകുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ബേബി ജീൻ, ചന്തു സലിംകുമാർ, പൂർണിമ ഇന്ദ്രജിത്, ഹാനിയ, ഫ്രാങ്കോ, അനൂപ് മോഹൻദാസ്, അലിസ്റ്റർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.മധു സി. നാരായണനും നസ്ലിനും ഒന്നിക്കുന്ന പുതിയ ചിത്രം മികച്ച സിനിമാനുഭവമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.പിആർഒ & മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.