സിജെപി പ്രതിഷേധങ്ങളിൽ സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി

  1. Home
  2. Entertainment

സിജെപി പ്രതിഷേധങ്ങളിൽ സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി

major-ravi


 

ഡൽഹിയിലെ സിജെപി പ്രതിഷേധങ്ങളിൽ സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി. ആദ്യം സഹതാപം തോന്നിയെങ്കിലും പിന്നീട് നോക്കുമ്പോൾ അതിലെവിടെയാണ് കുട്ടികൾ, കുട്ടന്മാരല്ലേ സമരമുഖത്തുണ്ടായിരുന്നതെന്നാണ് മേജർ രവിയുടെ പ്രതികരണത്തിലുള്ളത്. പലർക്കുമെന്നെ തെറിവിളിക്കണമെന്ന് തോന്നാം. അത് സ്വാഭാവികം മാത്രമാണ്. സോനം വാങ്ചുകിന് വലിയ രീതിയിൽ വിദേശ ഫണ്ടുകൾ ലഭിച്ചിരുന്നു. കോൺഗ്രസ് ഭരണ സമയത്ത് ഇതിന് ചോദ്യങ്ങൾ നേരിട്ടിരുന്നില്ല. അമേരിക്കയിൽ നിന്ന് ഒരാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങുന്നു. പിന്നീട് ഇയാൾ തിരിച്ച് ഡൽഹിയിലെത്തി പ്രതിഷേധം തുടങ്ങുന്നു. സ്വന്തം കഴിവ് എന്താണെന്ന് പോലും അറിയാത്ത സാമൂഹ്യ മാധ്യമങ്ങളിൽ നിരാശരായ ഒരു കൂട്ടം യുവാക്കളാണ് ഡൽഹിയിലെ പ്രതിഷേധങ്ങളിൽ കാണാൻ കഴിയുന്നത്.

തുടക്കത്തിൽ വിദ്യാർത്ഥികളെ പോലീസ് ക്രൂരമായി മർദ്ദിക്കുന്ന വാർത്തകളും ദൃശ്യങ്ങളും കണ്ട് വിഷമം തോന്നിയെങ്കിലും, പിന്നീട് കാര്യം അന്വേഷിച്ചപ്പോഴാണ് അവിടെ വിദ്യാർത്ഥികൾ കുറവും മറ്റ് സ്വാർത്ഥ താത്പര്യക്കാരായ ആളുകളാണ് കൂടുതലും ഉണ്ടായിരുന്നതെന്ന് മനസ്സിലായത്. കഴിവും പണിയുമില്ലാത്ത ചില കലാകാരന്മാർ ടിവിയിൽ മുഖം കാണിക്കാനും ഷോ-ഓഫ് നടത്താനും വേണ്ടിയാണ് സമരത്തിന്റെ ഭാഗമാകുന്നത്. വിസ്മയ മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾ കാര്യങ്ങളുടെ യഥാർത്ഥ വശം അറിയാതെയാണെന്നും മേജർ രവി സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ പറയുന്നത്. വിസ്മയ വളരെ അധികം മനുഷ്യത്വമുള്ളയാളാണ്. അതിനാൽ തന്നെ പ്രതിഷേധത്തിന്റെ ഉൾവശങ്ങൾ മനസിലാക്കിയാവില്ല പ്രതികരണമെന്നും മേജർ രവി ഫേസ്ബുക്ക് ലൈവിൽ പറയുന്നത്.