ചുംബന രംഗത്തിൽ മാത്യു പേടിച്ചു, ഒരുപാട് ടേക്ക് പോയി; മാളവിക മോഹനൻ

  1. Home
  2. Entertainment

ചുംബന രംഗത്തിൽ മാത്യു പേടിച്ചു, ഒരുപാട് ടേക്ക് പോയി; മാളവിക മോഹനൻ

malavika


അഭിനയിച്ച സിനിമകൾ കുറവാണെങ്കിലും മാളവിക മോഹനെ അറിയാത്തവർ ചുരുക്കം ആയിരിക്കും. ഒരു നായിക നടിക്ക് പൊതുവെ കണ്ടു വരുന്ന ഗ്ലാമറും ഐക്കണിക് മുഖവും എല്ലാം ഉണ്ടായിട്ടും എന്ത് കൊണ്ടാണ് മാളവികയെ സിനിമകളിൽ അധികം കാണാത്തതെന്നാണ് ആരാധകരുടെ ചോദ്യം. 
പട്ടം പോലെ എന്ന മലയാള സിനിമയിലൂടെ ആണ് മാളവികയുടെ സിനിമാ അരങ്ങേറ്റം. ദുൽഖർ സൽമാൻ നായകനായെത്തിയ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് നിർണായകം എന്ന മലയാള സിനിമയിലും മാളവിക മലയാളത്തിൽ അഭിനയിച്ചു.

ഹിന്ദിയിലും തമിഴിലും മാളവിക അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത് ചിത്രം പേട്ടയിലൂടെ ആണ് നടി തമിഴിലേക്ക് മാളവിക ചുവട് വെക്കുന്നത്. പിന്നീട് വിജയ് നായകനായ മാസ്റ്റർ, ധനുഷിന്റെ മാരൻ എന്നീ സിനിമകളിലും അഭിനയിച്ചു.

ഏറെ നാളുകൾക്ക് ശേഷം ക്രിസ്റ്റി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് മാളവിക. നവാഗതനായ ആൽഹിൻ ഹെൻട്രി ഒരുക്കുന്ന സിനിമയാണിത്. ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ് ക്രിസ്റ്റിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

മാത്യു തോമസ് ആണ് സിനിമയിലെ നായകൻ. കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. ഫെബ്രുവരിയിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കവെ മാളവിക പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു നടി, സിനിമയിലെ ഒരു ചുംബന രംഗത്തിൽ അഭിനയിക്കവെ മാത്യുവിന് വളരെ ചമ്മൽ ആയിരുന്നെന്ന് മാളവിക പറയുന്നു.

മാത്യുവിന്റെ ക്യാരക്ടർ ക്രിസ്റ്റിയെ കിസ് ചെയ്യാൻ വരുന്ന സീൻ ഉണ്ട്. കിസ് നടക്കുമോ ഇല്ലയോ എന്ന് പടം കണ്ടാൽ അറിയാം. ആ സീൻ കുറേ ടേക്ക് പോയി, വളരെ ഫണ്ണി ആയിരുന്നു കാരണം മാത്യു വളരെ ഒക്വേർഡ് ആയിരുന്നു വളരെ പാവമായി പേടിച്ച് ഇരിക്കുകയായിരുന്നു.

'ഞാനും ഓൺ സ്‌ക്രീൻ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്തു എന്നല്ല, കിസ് ട്രൈ ചെയ്യാനുള്ള ഒരു എനർജിയും ഇന്റിമസിയും ഉണ്ടല്ലോ. അത് വളരെ ഫണ്ണി ആയിരുന്നു ഒരുപാട് ടേക്ക് പോയി,' മാളവിക പറഞ്ഞു. 

നേരത്തെ മാത്യവിനെയും തന്നെയും കുറിച്ച് വന്ന ഒരു ട്വീറ്റിന് മാളവിക മറുപടി നൽകിയിരുന്നു. സിനിമയുടെ പോസ്റ്ററും പങ്കുവെച്ച് കൊണ്ട് മാത്യു ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. മാത്യു നല്ല രീതിയിൽ കൈകാര്യം ചെയ്‌തെന്ന് മാളവിക കൂളായി മറുപടി നൽകുകയും ചെയ്തു.