'ഭ്രമയുഗം' ചെയ്യാൻ മമ്മൂക്ക കാണിച്ച ധൈര്യം പ്രചോദിപ്പിക്കുന്നത്; ആ സിനിമ ഒഴിവാക്കേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് ആസിഫ് അലി

  1. Home
  2. Entertainment

'ഭ്രമയുഗം' ചെയ്യാൻ മമ്മൂക്ക കാണിച്ച ധൈര്യം പ്രചോദിപ്പിക്കുന്നത്; ആ സിനിമ ഒഴിവാക്കേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് ആസിഫ് അലി

Asif


മലയാള സിനിമയിലെ എണ്ണംപറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും മമ്മൂട്ടി നായകനാവുന്ന 'ഭ്രമയുഗം' എന്ന് നടൻ ആസിഫ് അലി. ആ സിനിമ ചെയ്യാൻ ഒരു ധൈര്യം വേണം. മമ്മൂക്ക ആ കാണിച്ച ധൈര്യം നമ്മളെയൊക്കെ പ്രചോദിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ മഹാനടനായി നിൽക്കുന്നത്. മമ്മൂക്കയുടെ ഏറ്റവും നല്ല പ്രകടനങ്ങളിൽ ഒന്നായിരിക്കും ഭ്രമയുഗത്തിലേതെന്നും ആസിഫ് അലി പറഞ്ഞു.
മമ്മൂട്ടി ചിത്രം ഭ്രമയുഗം ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും ആസിഫ് സംസാരിച്ചു. "സിനിമ വേണ്ടെന്ന് വെച്ചതല്ല. മറ്റു ചില കമിറ്റ്മെന്റുകൾ കാരണം ചിത്രം ഒഴിവാക്കേണ്ടി വന്നതാണ്. അതിന് ഒരുപാട് വിഷമമുണ്ട്. എന്നാൽ താൻ ചെയ്യേണ്ടിയിരുന്ന കഥാപാത്രം അർജുന്റെ അടുത്തേക്ക് പോയതിൽ ഏറെ സന്തോഷമുണ്ട്. അർജുൻ അശോകിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഇത്"- താരം പറഞ്ഞു. 
"ഒരു സിനിമക്ക് വേണ്ടി മമ്മൂക്കക്ക് താടി വളർത്തേണ്ടതുണ്ട്. അതിന്റെ തുടർച്ചയായി ഈ സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.ഞാൻ സിനിമയുടെ കഥ കേൾക്കുകയും, തിരക്കഥ വായിക്കുകയും ചെയ്തിട്ടുണ്ട്. ഈ സിനിമ ഓടുമോ ഇല്ലയോ എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. പക്ഷെ ഇത്‌ മലയാള സിനിമയിലെ എണ്ണംപറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും"- ആസിഫ് അലി വ്യക്തമാക്കി.