മികച്ച നടൻ മമ്മൂട്ടി, നടി കല്യാണി പ്രിയദർശൻ; കലാഭവൻ മണി മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു

  1. Home
  2. Entertainment

മികച്ച നടൻ മമ്മൂട്ടി, നടി കല്യാണി പ്രിയദർശൻ; കലാഭവൻ മണി മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു

MAMMOOTY


കലാഭവൻ മണിയുടെ 55-ാം ജന്മദിനത്തോടനുബന്ധിച്ച് ഏഴാമത് കലാഭവൻ മണി മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു. ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിലെ പ്രകടനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരങ്ങൾ നിശ്ചയിച്ചത്. 'കളങ്കാവൽ' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായും, 'ലോക' എന്ന സിനിമയിലെ അഭിനയത്തിന് കല്യാണി പ്രിയദർശൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ 'സർവ്വം മായ'യാണ് മികച്ച സിനിമ. 'എക്കോ' എന്ന ചിത്രം സംവിധാനം ചെയ്ത ദിൻജിത്ത് അയ്യത്താനാണ് മികച്ച സംവിധായകൻ. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ 'തുടരും' എന്ന ചിത്രം ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ബാലചന്ദ്ര മേനോൻ, വിജയ കുമാരി, ഒ. മാധവൻ, സിയാദ് കോക്കർ, സുന്ദർദാസ്, അംബിക, മേനക സുരേഷ് തുടങ്ങി നിരവധി പ്രമുഖർ അർഹരായി. സിനിമയ്ക്ക് പുറമെ മാധ്യമപ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർ എന്നിവരിലെ മികവിനും അവാർഡുകൾ നൽകുന്നുണ്ട്. മാർച്ച് ആദ്യവാരത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് അവാർഡ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.