മടിയൻ കാറ്റടിച്ച് മയങ്ങിപ്പോയ മമ്മൂട്ടി; ക്യാമറയിലാക്കി ജോർജ്, വൈറൽ

  1. Home
  2. Entertainment

മടിയൻ കാറ്റടിച്ച് മയങ്ങിപ്പോയ മമ്മൂട്ടി; ക്യാമറയിലാക്കി ജോർജ്, വൈറൽ

mammootty


മമ്മൂട്ടിയുടെ അഭിനയജീവിതത്തിൽ മറ്റൊരു നാഴികക്കല്ല് ആകുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നൻപകൽ നേരത്ത് മയക്കം'. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ ക്ഷീണിച്ച് തളർന്നുറങ്ങുന്ന മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജ് ആണ് നൻപകൽ നേരത്തുള്ള മയക്കത്തിന്റെ ചിത്രങ്ങൾ പകർത്തിയത്.

മൂവാറ്റുപുഴയിൽനിന്നു വേളാങ്കണ്ണിക്കു പോയി മടങ്ങുന്ന ബസിൽനിന്ന് മമ്മൂട്ടിയുടെ ജയിംസ് എന്ന കഥാപാത്രം ഇറങ്ങി നടക്കുന്നത് ഒരു സ്വപ്നലോകത്തേക്കാണ്. പിന്നെയൊരു പച്ചൈതമിഴന്റെ പകർന്നാട്ടം. സുന്ദറായി മാറുന്ന ജയിംസ് ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്നൊരു രംഗം സിനിമയുടെ തുടക്കത്തിലുണ്ട്. ഈ സീൻ കഴിഞ്ഞ ശേഷം അൽപം വിശ്രമിക്കാൻ വേണ്ടി കിടന്നതായിരുന്നു മമ്മൂട്ടി. പഴനിയിലെ മടിയൻ കാറ്റടിച്ചപ്പോൾ ക്ഷീണംകൊണ്ട് മമ്മൂട്ടിയും തെല്ലു മയങ്ങി.

അതേസമയം മികച്ച പ്രതികരണമാണ് കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നും ചിത്രത്തിന് ലഭിക്കുന്നത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. കേരളത്തിൽ 122 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 

mammoo